ബെംഗളൂരു: ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ എട്ട് ജില്ലകളിലായി 736 പരാതികളാണ് ബെസ്കോമിന്റെ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾക്ക് ലഭിച്ചത്. ബാധിത പ്രദേശങ്ങളുടെ ചിത്രങ്ങളും സ്ഥലവും സഹിതം പ്രശ്നങ്ങൾ അറിയിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിനായി ഊർജ മന്ത്രി വി സുനിൽ കുമാർ കഴിഞ്ഞയാഴ്ചയാണ് വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ ആരംഭിച്ചത്.
ബെസ്കോം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 736 പരാതികളിൽ 628 എണ്ണം പരിഹരിച്ചു. കൂടാതെ മിക്ക പരാതികളും മരങ്ങളിലും പാർപ്പിട കെട്ടിടങ്ങളിലും വൈദ്യുതി ലൈനുകളുമായും ട്രാൻസ്ഫോർമർ തകരാറുമായും ബന്ധപ്പെട്ടവയാണ്. ഉപഭോക്താക്കൾ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതോടെ പരാതികൾ പരിഹരിക്കാൻ എളുപ്പമായെന്ന് ബെസ്കോം അധികൃതർ പറഞ്ഞു.
ഈ ഹെൽപ്പ് ലൈനുകളിൽ ലഭിക്കുന്ന പരാതികൾ നിരീക്ഷിക്കാൻ എല്ലാ ജില്ലകൾക്കും നോഡൽ ഓഫീസർമാരെയും ബെസ്കോം നിയോഗിച്ചിട്ടുണ്ടെന്നും ബെസ്കോം ജനറൽ മാനേജർ (കൺസ്യൂമർ റിലേഷൻസ്) എസ് ആർ നാഗരാജ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.