ബെംഗളൂരു: മുതിർന്ന നേതാക്കൾ ഒന്നായി കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോകുന്നത് തുടരുന്നു.
ഏറ്റവും ഒടുവിലായി കർണാടകയിൽ നിന്നുള്ള പ്രമുഖ നേതാവും ദേശീയ ചാനൽ ചർച്ചകളിലെ കോൺഗ്രസിന്റെ മുഖവുമായിരുന്ന ബ്രിജേഷ് കലപ്പയും പാർട്ടിയിൽ നിന്നും രാജിവെച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് കലപ്പയുടെ വിശദീകരണം. എന്നാൽ അദ്ദേഹം ആദ്മി പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
സുപ്രിംകോടതി അഭിഭാഷകനായ ബ്രിജേഷ് 1997ലാണ് കോൺഗ്രസിൽ ചേരുന്നത്. ഇപ്പോൾ കോൺഗ്രസിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായി ബ്രിജേഷ് സൂചിപ്പിക്കുന്നത്. ഏറെ വൈകാരികമായാണ് സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചത്.
കോൺഗ്രസ് വിടുന്ന പല നേതാക്കളും ബി ജെ പിയിൽ ചേരുമ്പോൾ കപിൽ സിബലടക്കമുള്ള നേതാക്കളുടെ വഴിയാണ് ബ്രിജേഷ് കലപ്പ തിരഞ്ഞെടുത്തിരിക്കുന്നത് ശ്രദ്ധേയമാണ്. റിബലുകളായ ജി 23 യിൽ ഉൾപ്പെട്ടെ കൂടുതൽ പേർ വരും ദിവസങ്ങളിൽ പാർട്ടിവിട്ടേക്കുമെന്ന് സൂചനയുണ്ട്.
രാജ്യസഭ സീറ്റ് നെഹ്റു കുടുംബം വിശ്വസ്തർക്ക് വീതംവച്ചെന്ന ആരോപണമുയർത്തി നേതാക്കൾ പരസ്യമായി വിമർശനമുയർത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.