ബെംഗളൂരു : സ്റ്റാർട്ടപ്പുകൾക്കുള്ള സൈബർ സുരക്ഷാ സബ്‌സിഡി, ഇന്റേൺഷിപ്പ്, ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപ്പൻഡുകൾ, ഗവേഷണ ഗ്രാന്റുകൾ എന്നിവ കർണാടക സൈബർ സുരക്ഷാ നയം 2022-27 ൽ പ്രഖ്യാപിച്ച നടപടികളിൽ ഉൾപ്പെടുന്നു. സൈബർ സുരക്ഷാ പരിശീലന പരിപാടികളിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രായോഗിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിന് അത്യാധുനിക വെർച്വൽ സൈബർ ശ്രേണിയും നയം നിർദ്ദേശിക്കുന്നു. രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളിൽ കർണാടക രണ്ടാം സ്ഥാനത്തുള്ളതിനാൽ സംസ്ഥാനത്തെ ഡാറ്റാ സുരക്ഷ ഉറപ്പാക്കുകയാണ് നയം ലക്ഷ്യമിടുന്നത്. “കോവിഡ്-19 പാൻഡെമിക് കഴിഞ്ഞ വർഷം സൈബർ ആക്രമണങ്ങളുടെ എണ്ണത്തിലും തരത്തിലും ഗണ്യമായ വർദ്ധനവിന് കാരണമായി.…
Read MoreMonth: May 2022
യഥാർത്ഥ ഹിന്ദുക്കൾ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ തള്ളിക്കളയും; സിദ്ധരാമയ്യ
ബെംഗളൂരു : മതപരിവർത്തന നിരോധന നിയമത്തിന് ഓർഡിനൻസ് ഇറക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനം ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞു. മതസ്വാതന്ത്ര്യത്തിനുള്ള കർണാടക അവകാശ സംരക്ഷണ ഓർഡിനൻസ് പുറത്തിറക്കാനുള്ള മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. ഇതാണ് ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ട. യഥാർത്ഥ ഹിന്ദുക്കൾ സൗഹാർദവും സാർവത്രിക സാഹോദര്യവും പാലിക്കുന്നു, ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ തള്ളിക്കളയുകയും ചെയ്യും. ബിജെപി അധികാരത്തിൽ വരുമ്പോഴെല്ലാം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള നിരന്തരമായ ആക്രമണങ്ങളാണ് നാം കാണുന്നത്. കർണാടകയിലെ ജനങ്ങൾ ഈ സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു,”…
Read Moreഅപകട സാധ്യത ഒഴിവാക്കാൻ കൂടുതൽ ഒറ്റതൂൺ ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് ബെസ്കോം
ബെംഗളൂരു: കൂടുതൽ ഒറ്റത്തൂൺ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കാൻ ഒരുങ്ങി വൈദ്യുതി വിതരണ കമ്പനി ബെസ്കോം. കഴിഞ്ഞ 5 മുതൽ തുടങ്ങിയ യജ്ഞത്തിന്റെ ഭാഗമായാണു കൂടുതൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്. നടപ്പാതകളിലും മറ്റും 3–4 തൂണുകളിലായി സ്ഥാപിക്കുന്ന പഴയ ട്രാൻസ്ഫോമറുകൾ മാറ്റിയാണു പുതിയ ഒറ്റതൂൺ ട്രാൻസ്ഫോമാറുകൾ സ്ഥാപിക്കുന്നത്. അപകടം വിതയ്ക്കുന്ന ഇവ മാറ്റി സ്ഥാപിക്കണമെന്ന നിരന്തരമായ പരാതി ഉയർന്നതിനെ തുടർന്നാണ് ഒറ്റത്തൂൺ ട്രാൻസ്ഫോമർ രൂപകൽപന ചെയ്തത്. നിലവിൽ 2587 ട്രാൻസ്ഫോമറുകളാണു മാറ്റി സ്ഥാപിക്കുക. അതിൽ 213 എണ്ണം ഇതുവരെ മാറ്റിസ്ഥാപിച്ചതായി ബെസ്കോം അധികൃതർ അറിയിച്ചു. അപകടാവസ്ഥയിലുള്ളവ നീക്കുന്നതിൽ വീഴ്ച…
Read Moreറോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി
മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി. ടോസ് നേടിയ ബെംഗളൂരു പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് കണ്ടെത്തി.ബെംഗളൂരിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 22 പന്തില്‍ 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‍വെല്ലാണ് ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയത്. 14 പന്തില്‍ 20 റണ്‍സ് മാത്രമെടുത്ത് വിരാട് കോഹ് ലി വീണ്ടും നിരാശപ്പെടുത്തി. ജത്…
Read Moreതലസ്ഥാന നഗരിയോട് യാത്ര പറഞ്ഞ് കെ എൻ പണിക്കർ
ബെംഗളൂരു: വർഷങ്ങളായി തലസ്ഥാന നഗരിയോട് ഇഴകി ചേർന്ന് ജീവിച്ച കെ എൻ പണിക്കർ ഇനി ബെംഗളൂരുവിൽ. ഭാര്യ ഉഷ പണിക്കരുടെ മരണത്തെ തുടർന്ന് തനിച്ചായ ജീവിതം ഇനി മക്കൾക്കൊപ്പം ബെംഗളൂരുവിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു പണിക്കർ. നിരവധി ആരോഗ്യ പ്രശ്ങ്ങളെ തുടർന്ന് കഴിഞ്ഞ 2 വർഷമായി പൊതു വേദികളിൽ നിന്നും വിട്ടു നിന്ന പണിക്കർക്ക് കൂട്ടായി എന്നും ഭാര്യ ഉഷയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാൽ ഭാര്യയുടെ മരണത്തെ തുടർന്ന് പണിക്കർ ഇപ്പോൾ തിരുവനന്തപുരം ജവഹർ നഗറിലെ ഫ്ലാറ്റിൽ തനിച്ചായി. ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹത്തിന് കൂടുതൽ…
Read Moreജെഡിഎസ് ജലധാര സമ്മേളനത്തിൽ പങ്കെടുത്തത്തത് ഒരു ലക്ഷത്തിലധികം പേർ
ബെംഗളൂരു: 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡിഎസ് വലിയ രീതിയിൽ തിരഞ്ഞെടുപ്പ് ആരവം മുഴക്കി, മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ രാഷ്ട്രീയത്തിൽ സജീവമായ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പാർട്ടിയുടെ അണികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി കൂടാതെ വെള്ളിയാഴ്ച ബംഗളൂരു റൂറലിലെ നെലമംഗലയിൽ ‘ജനതാ ജലധാര’ പരിപാടിയുടെ ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിം, മുൻഗാമി എച്ച്‌കെ കുമാരസ്വാമി, അനിത കുമാരസ്വാമി എന്നിവർ ഗൗഡയ്‌ക്കൊപ്പം വേദി പങ്കിട്ടു. പ്രധാനമായും മൈസൂരു മേഖലയിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം ജനക്കൂട്ടത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് ജനങ്ങളിൽ ജെഡിഎസിന് സ്വാധീനമുണ്ടെന്ന് മുതിർന്ന നേതാവ്…
Read Moreപോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കർണാടക പോലീസ് നൽകിയില്ല, ദിപേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
മലപ്പുറം : 2020ൽ കർണാടകയിലെ കുട്ടയിൽ കൃഷിസ്ഥലത്തിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദീപേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെയാണ് ആരോപണം. ദിപേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കര്‍ണാടക പോലീസ് നല്‍കിയിരുന്നില്ലെന്നും ദീപേഷിന്റെ മാതാവ് പറഞ്ഞു. ഷൈബിന് ദീപേഷിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എട്ടു വര്‍ഷം മുമ്പ് ബത്തേരിയില്‍ നടന്ന വടംവലി ടൂര്‍ണമെന്റില്‍ ഷൈബിന്‍ സ്‌പോണ്‍സര്‍ ചെയ്ത ടീമിനെ ദീപേഷും സംഘവും തോല്‍പിച്ചിരുന്നു. ഈ വൈരാഗ്യത്തില്‍ അന്ന് ദീപേഷിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഷൈബിന്‍ തട്ടിക്കൊണ്ടുപോയി. മര്‍ദിച്ച…
Read Moreആകാശം തെളിഞ്ഞാല്‍ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട്
തൃശൂർ: കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഇന്നലെ ധാരണയായി. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരില്‍ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് 6.30ന് വെടിക്കെട്ട് നടത്താൻ ആലോചിക്കുന്നത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
Read Moreമലയാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കൊല്ലം പാരപിള്ളി മാങ്കൂട്ടത്തിൽ എൻ ബാബുവിനെ (64) ബെംഗളൂരു രാംപുരയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയും മകളും നാട്ടിലയത്തിനാൽ ബാബു വീട്ടിൽ തനിച്ചായിരുന്നു. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഈസ്റ്റ് പോയിന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് കൽപള്ളി ശമശാനത്തിൽ 12:00 മണിക്ക് നടക്കും.
Read Moreആസിഡ് ആക്രമണത്തിന് ഇരയായവർക്ക് പുതിയ പദ്ധതിയുമായി സർക്കാർ
ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് വീടും സ്ഥലവും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. റവന്യൂ വകുപ്പ് ആരംഭിച്ച ‘ഹലോ റവന്യൂ മന്ത്രി- 72 മണിക്കൂറിൽ പെൻഷൻ വീട്ടുപടിക്കൽ’ എന്ന ഹെൽപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, ആസിഡ് ആക്രമണത്തിന് ഇരയായവർ കടുത്ത മാനസിക സംഘർഷത്തിനും സമൂഹത്തിന്റെ തിരസ്‌കരണത്തിനും വിധേയരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായതിനാൽ തന്നെ അവരുടെ പ്രതിമാസ പെൻഷൻ 3,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുമെന്നും ഇതിന് പുറമെ അവർക്ക്…
Read More