ബെംഗളൂരു: ഫ്രിഡ്ജ് വീണ് 19 കാരിയായ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഭർത്താവിന് അപകടത്തിൽ പരിക്കുകളോടെ രക്ഷപെട്ടു. വീട് വൃത്തിയാക്കുന്നതിനിടയിൽ ഒരു കൈയിൽ വെള്ളം നിറച്ച പത്രം പിടിച്ചുകൊണ്ട് ഫ്രിഡ്ജിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.
ലത എന്നാണ് മരണപ്പെട്ട യുവതിയുടെ പേര് യുവതിക്ക് 11 മാസം പ്രായമായ പെൺകുട്ടിയുണ്ട്. പെട്ടെന്ന് തറയിലെക്ക് വീണ ലതയുടെ മേളിലേയ്ക്ക് ഫ്രിഡ്ജ് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ ഭർത്താവ് സുനിലിന് ഫ്രിഡ്ജ് ഒരു വശത്തേക്ക് ചവിട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് പരിക്കേറ്റത്.
സഹായത്തിനായി സുനിൽ നിലവിളിക്കാൻ തുടങ്ങിയതോടെ അയൽവാസികൾ എത്തി രക്ഷിക്കുകയായിരുന്നു. ഓടിക്കൂടിയവർ പ്രധാന വൈദ്യുതി വിതരണം വിച്ഛേദിച്ചു, ഇരുവർക്കും വൈദ്യുതാഘാതമേറ്റതായി സംശയിക്കുന്നുണ്ട്.
മഴയെ തുടർന്ന് വൈദ്യുതി മുടങ്ങുന്നത് പതിവായതിനാൽ ഫ്രിഡ്ജിലെ വൈദ്യുതി ബന്ധത്തിൽ തകരാർ ഉണ്ടായതായിട്ടാണ് പോലീസ് സംശയം. ബംഗളൂരു-കനകപുര റോഡിൽ താമസിക്കുന്ന ദമ്പതികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ലത മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
യുവതിയുടെ അമ്മ സൗഭാഗ്യയുടെ പരാതിയിൽ വ്യാഴാഴ്ച അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.
യുവതി ഒരു പാത്രം വെള്ളത്തിന്റെ ബക്കറ്റ് കയ്യിൽ പിടിച്ചുകൊണ്ട് സ്വിച്ച് ബോർഡിൽ നിന്ന് ഫ്രിഡ്ജിന്റെ പ്ലഗ് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ വൈദ്യുതാഘാതമേറ്റിരിക്കണം എന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് ആയ സുനിൽ സംഭവത്തിലെ പ്രധാന സാക്ഷിയായതിനാൽ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.