ചെന്നൈ: നിയമലംഘകരെ കണ്ടെത്തുന്നതിന് വെല്ലൂരിലെ ജില്ലാ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചു. പൊലീസ് സൂപ്രണ്ട് (എസ്പി) എസ് രാജേഷ് കണ്ണന്റെ നിർദേശപ്രകാരമാണ് നടപടി.
ക്രിസ്റ്റ്യൻപേട്ട്, മുത്തരശിക്കുപ്പം, പാതിരപ്പള്ളി, സൈനഗുണ്ട, പരത്തരാമി എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ രണ്ട് എഎൻപിആർ ക്യാമറകൾ വീതമുണ്ടാകുമെന്നും എസ്പി അറിയിച്ചു. ഈ ക്യാമറകൾ നമ്പർ പ്ലേറ്റുകൾ ക്യാപ്ചർ ചെയ്യുകയും സിസ്റ്റത്തിലേക്ക് ഡാറ്റ നൽകുകയും വിശകലനം ചെയ്യുകയും ചെയ്യും.
മണൽ കടത്താനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താനും ക്രിമിനലുകൾ ഉപയോഗിക്കുന്ന മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്താനും ഇ ക്യാമറകൾ ഉപയോഗിക്കപ്പെടും. ക്യാമറ ഡാറ്റയിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ ഇതുവഴി കടന്നുപോയാൽ ANPR ക്യാമറകൾ പോലീസിനെ ഉടൻ തന്നെ അറിയിക്കുമെന്നും ജില്ലയിലെ ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ഈ നിരീക്ഷണ സംവിധാനം സഹായിക്കുമെന്നും എസ്പി പറഞ്ഞു കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.