ബെംഗളൂരു: നഗരത്തിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് മരണപ്പാച്ചിൽ നടത്തുന്ന ഓൺലൈൻ ഡെലിവറി ജീവനക്കാരെ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ്. ആഹാര സാധനങ്ങളും മറ്റും ഓൺലൈൻ ആപ് വഴി ഓർഡർ ചെയ്തു കാത്തിരിക്കുന്ന ഉപഭോക്താവിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്താനുള്ള പാച്ചിലാണ് ഡെലിവറി ജീവനക്കാരുടെ ഭാഗത്തുനിന്നുള്ളത്.
പലപ്പോഴും ഗതാഗത ചട്ടങ്ങൾ ലംഘിച്ചാണിത്. അതതു ഇ– കൊമേഴ്സ് സ്ഥാപനങ്ങളുമായി പൊലീസ് ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി വരികയാണ്.
നടപ്പാതയിലൂടെയും റോങ് സൈഡിലൂടെയും ബൈക്ക് ഓടിക്കുക, സിഗ്നൽ ചട്ട ലംഘനം തുടങ്ങിയവ ഇക്കൂട്ടർ പതിവാക്കിയിരിക്കുന്നു. കൂടുതൽ അപകടങ്ങൾക്ക് ഇതു വഴിവയ്ക്കുന്നതായി വ്യാപക പരാതിയുണ്ട്.
ഇതു സംബന്ധിച്ച് ഇ– പോർട്ടലുകൾക്ക് ഉടൻ നോട്ടിസ് നൽകുമെന്ന് ട്രാഫിക് പൊലീസ് കമ്മിഷണർ ബി.ആർ രവികാന്തെ ഗൗഡ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.