ബെംഗളൂരു : വളർച്ചയുടെ സന്തോഷം ജീവനക്കാർക്ക് കാർ വാങ്ങി നൽകി ആഘോഷമാക്കി ഐടി കമ്പനി. ‘ഐഡിയാസ് 2 ഐടി’ എന്ന കമ്പനിയാണ് ജീവനക്കാർക്കായി 15 കോടി രൂപ വിലമതിക്കുന്ന 100 കാറുകൾ സമ്മാനം നൽകിയത്.
മാരുതി സുസുക്കിയുടെ എസ്-ക്രോസ് മുതൽ വിറ്റാര ബ്രെസ്സ, ബലേനോ വരെയുള്ള കാറുകൾ, ദീർഘകാലം കമ്പനിയിൽ പ്രവർത്തിച്ച ജീവനക്കാർക്ക് തിങ്കളാഴ്ച സമ്മാനിച്ചു. കാറുകൾ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേർന്ന് കൈമാറി.
തിരഞ്ഞെടുക്കപ്പെട്ട ആറ് എഞ്ചിനീയർമാരുമായി 2009-ൽ സ്ഥാപിതമായ ഒരു ഹൈ-എൻഡ് പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് സ്ഥാപനമായ Iഐഡിയാസ് 2 ഐടി’, ഇപ്പോൾ യുഎസ്എ, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിൽ സാന്നിധ്യമുണ്ടെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. ഫേസ്ബുക്, ബ്ലൂംബെർഗ്, മൈക്രോസോഫ്ട് തുടങ്ങിയ കമ്പനികൾക്ക് ഐഡിയാസ് 2 ഐടി സോഫ്റ്റ്വെയർ സേവനങ്ങൾ നൽകുന്നു.
100 ജീവനക്കാരെ അവരുടെ അർപ്പണബോധത്തിനും ഉത്സാഹത്തിനും 100 കാറുകൾ നൽകി ആദരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഐടി കമ്പനിയെന്ന നിലയിൽ ഐഡിയാസ്2ഐടി അഭിമാനിക്കുന്നുവെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗായത്രി വിവേകാനന്ദൻ പറഞ്ഞു. കമ്പനിയുടെ വളർച്ചയിലും വിജയത്തിലും അവർ നിർണായക പങ്കുവഹിച്ചു,” അവർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.