ബെംഗളൂരു: വേനൽ കനക്കുന്നതോടെ ഉഷ്ണതരംഗം നേരിടാനുള്ള പദ്ധതി ഒരുങ്ങി. കർണാടക ദുരന്തനിവാരണ സെൽ. കഴിഞ്ഞ 19 വർഷത്തെ തപനില കണക്കെടുത്ത് വടക്കൻ കർണാടകത്തിലെ 15 ജില്ലകൾക്കാണ് പദ്ധതി ഒരുക്കിയത്.
വേനൽ കാലത്ത് ഇതുവരെയും ബെംഗളൂരുവിൽ തപനില 30 ഡിഗ്രിയിൽ കൂടിയിട്ടില്ലായിരുന്നു. എന്നാൽ ഇത്തവണ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉള്ളതായി കാലാവസ്ഥ റിപ്പോർട്ട്.
കർമ്മ പദ്ധതിയ്ക്കായി തിരഞ്ഞെടുത്ത 15 ജില്ലകളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരനാണ് സാധ്യത. സ്കൂളുകളിലും കോളേജുകളിലും സമയക്രമം പുനർക്രമീകരിക്കാനും, തൊഴിലുറപ്പ് പോലുള്ളവ താത്കാലികമായി നിർത്തി വയ്ക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.