കർണാടക സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ രാമനവമി പ്രാർത്ഥനയെ ചൊല്ലി സംഘർഷം; രണ്ട് പേർക്ക് പരിക്ക്

ബെംഗളൂരു : ഞായറാഴ്ച കടഗഞ്ചിയിൽ സ്ഥിതി ചെയ്യുന്ന കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ രാമനവമി ദിനത്തിൽ പ്രാർത്ഥന നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘർഷം അക്രമാസക്തമായതിനെ തുടർന്ന് വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിശ്വനാഥ്, നരേന്ദ്ര എന്നിവർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

രാമനവമിയോട് അനുബന്ധിച്ച് സർവ്വകലാശാല വളപ്പിലെ ലക്ഷ്മി ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനിടെയാണ് ഇടതുപക്ഷ ആശയങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് വിദ്യാർത്ഥികൾ തങ്ങളെ ആക്രമിച്ചതെന്ന് വിശ്വനാഥ് പറഞ്ഞു.

ക്യാമ്പസിൽ എബിവിപി, ആർഎസ്എസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ അക്രമികൾ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

എംബിഎയ്ക്ക് പഠിക്കുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥി സാദിഖ്, ഗവേഷക വിദ്യാർത്ഥി രാഹുൽ എന്നിവരാണ് ആക്രമണം നടത്തിയവരിൽ രണ്ട് പേർ. രണ്ട് വിദ്യാർത്ഥികളെയും പുറത്താക്കണമെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us