നിക്ഷേപം ആകർഷിക്കാൻ കർണാടകയെ മോശമായി കാണിക്കുന്നത് നല്ല പ്രവണതയല്ല; മുഖ്യമന്ത്രി

ബെംഗളൂരു : തെലങ്കാനയിലെയും തമിഴ്‌നാട്ടിലെയും മന്ത്രിമാർ സംസ്ഥാനത്തെ മോശമായി ചിത്രീകരിച്ച് തന്റെ സംസ്ഥാനത്ത് നിന്ന് നിക്ഷേപകരെ പിൻവലിക്കാൻ ശ്രമിച്ചതിന് രൂക്ഷമായി വിമർശിച്ചു കൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. അയൽസംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ അഭിപ്രായപ്രകടനങ്ങൾ നിരാശയിൽനിന്നുണ്ടായതാണെന്നും ‘നല്ല പ്രവണതയല്ലെന്നും “നിക്ഷേപകരെ ആകർഷിക്കാൻ മറ്റ് സംസ്ഥാനങ്ങളെ താഴെയിറക്കുന്നത് ഒരു മോശം മാതൃകയാണ്, ” മുഖ്യമന്ത്രി പറഞ്ഞു..

വെള്ളിയാഴ്ച ഇൻഫർമേഷൻ ടെക്‌നോളജി രംഗത്തെ പ്രമുഖനായ ടി വി മോഹൻദാസ് പൈ ബെംഗളൂരുവിലെ മോശം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. “21-22 കാലയളവിൽ 1.69 കോടി എന്ന നിരക്കിൽ ബെംഗളൂരു രണ്ടാമത്തെ ഉയർന്ന ഐടി നൽകി,  റോഡുകൾ മോശമാണ്, ഗതാഗതക്കുരുക്ക്, ജീവിത നിലവാരം കുറഞ്ഞു @narendramodi ? സാർ നമ്മുടെ പ്രധാനമന്ത്രി ദയവായി ഇടപെട്ട് സഹായിക്കൂ,” പൈ ട്വീറ്റ് ചെയ്തു. ഏപ്രിൽ 7, മുഖ്യമന്ത്രിക്കും, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരെ പൈ ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. ഇതേത്തുടർന്ന് വരും ദിവസങ്ങളിൽ നഗരത്തിൽ വൻതോതിലുള്ള റോഡ് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ പൈക്ക് ഉറപ്പ് നൽകി.

തെലങ്കാന, തമിഴ്നാട് മന്ത്രിമാരുടെ ശ്രമങ്ങളെ നിരാശാജനകമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, കർണാടകയുടെ മുന്നേറ്റം തടയാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞു. “… നമ്മുടെ സംസ്ഥാനത്തിന്റെ നല്ല വശങ്ങൾ ഉയർത്തിക്കാട്ടിയാണ് നമ്മൾ നിക്ഷേപം നടത്താൻ ആളുകളെ ക്ഷണിക്കേണ്ടത്. അതിന് ഇതര സംസ്ഥാനത്തെ ചീത്ത പറയേണ്ട കാര്യമില്ല അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us