നാലിടത്ത് വലിയ ഒറ്റക്കക്ഷിയായി ബിജെപി; തകർന്നടിഞ്ഞ്‌ കോൺഗ്രസ്- തെരഞ്ഞെടുപ്പ് ചിത്രം വിശദമായി അറിയാം

ബെംഗളൂരു : അഞ്ചു സംസ്ഥാനങ്ങളിൽ ആയി നടന്ന തെരഞ്ഞെടുപ്പിൽ, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് സംസ്ഥാനങ്ങൾ ബിജെപി പിടിച്ചെടുത്തു.

 ചരിത്രം കുറിച്ച് യോഗി

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; .403 ൽ 300ലധികം സീറ്റുകളും ബിജെപി സ്വന്തമാക്കുമെന്ന് യോഗി ആദിത്യനാഥ്

രാജ്യം ഉറ്റുനോക്കിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തര്‍പ്രദേശ്, നിലവിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് യോഗി. പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 403 സീറ്റുകളുള്ള യുപിയില്‍ 274 സീറ്റുമായി ബിജെപി മുന്നേറുകയാണ്. 125 സീറ്റില്‍ എസ്‌പി ലീഡ് ചെയ്യുമ്പോള്‍ ബിഎസ്‌പി എഴും, കോണ്‍ഗ്രസ് ആറും സീറ്റിലൊതുങ്ങി.

പഞ്ചാബിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് കോൺഗ്രസ്‌ ;തൂത്തുവാരി ആം ആദ്മി

ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്‌ പഞ്ചാബിൽ കോൺഗ്രസ്‌ നേരിട്ടിരിക്കുന്നത്. ആകെയുള്ള 117 ൽ 91 സീറ്റുകളിലും എഎപിയ്ക്കാണ് നിലവിൽ ലീഡുള്ളത്‌. 18 ഇടത്ത്‌ മാത്രമേ കോൺഗ്രസിന്‌ പിടിച്ചുനിൽക്കാൻ കഴിഞ്ഞത്.

117 സീറ്റുകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 91 സീറ്റിൽ എഎപിയും 18 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്.

ഗോവയിലും ബിജിപി തന്നെ

Goa Assembly Election 2022: Full BJP candidate list

50 ശതമാനത്തിലേറെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഗോവയിലും ബിജെപി മുന്നേറ്റം തുടരുകയാണ്. ആദ്യ ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസ് ലീഡ് ചെയ്‌തെങ്കിലും ലീഡ് നിലനിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. 21 സീറ്റ് വരെ ഒരു ഘട്ടത്തിൽ ലീഡ് ഉയർത്തിയ കോൺ​ഗ്രസാണ് ഇപ്പോൾ പിന്നിലായത്

പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 40 സീറ്റുകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ ബിജിപിയും 12 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്.

ഉത്തരാഖണ്ഡിൽ തുടർഭരണം

will implement uniform civil code says bjp uttarakhand 'അധികാരത്തിലേറിയ ഉടന്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരും'; ഉത്തരാഖണ്ഡില്‍ ബിജെപി

ഉത്തരാഖണ്ഡിലും ബിജെപി സഖ്യം ഭരണം ഉറപ്പിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പാർട്ടി ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച നേടുന്നത്.

പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 70 സീറ്റുകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 41 സീറ്റിൽ ബിജിപിയും 25 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us