ബെംഗളൂരു: ബജരംഗ്ദള്‍ പ്രവര്‍ത്തകനെ ഭീകരനാക്കി ചിത്രീകരിച്ച വിദേശ മാദ്ധ്യമപ്രവര്‍ത്തകനെതിരെ കര്‍ണ്ണാടക പോലീസ് മേധാവി വിയോജിപ്പ് രേഖപ്പെടുത്തി.
കര്‍ണ്ണാടകയില്‍ നടന്നത് ത്രിപുരയില്‍ നടന്ന കലാപത്തിന് തിരിച്ചടിയാണെന്നുള്ള പരാമര്‍ശത്തിനെതിരെയാണ് ഡിജിപി പ്രവീണ്‍ സൂദ് പ്രതികരിച്ചത്. വിദേശ മാദ്ധ്യമപ്രവര്‍ത്തകന്‍ സി.ജെ. വെര്‍ലീമാനാണ് ബജരംഗ്ദള്‍ പ്രവര്‍ത്തകനെ ഭീകരനായി ചിത്രികരിച്ചത്.
ത്രിപുരയില്‍ മുസ്ലീം സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണ് കര്‍ണ്ണാടകയില്‍ നടന്നതെന്നും അതിന്റെ സൂത്രധാരനായ ബജരംഗ്ദള്‍ പ്രവര്‍ത്തകനെ ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നുമാണ് മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കട്ടിയത്.
എന്നാൽ ഇതിനെതിരെ ശക്തമായ രീതിയിൽ ആണ് പോലീസിന്റെ ഭാഗത്തു നിന്നും വിയോജിപ്പ് ഉണ്ടായിരിക്കുന്നത്.
ഇത് വെറും നുണ പ്രചരണം ആണെന്നും കര്‍ണ്ണാടകയിലെ സംഭവത്തിന് ത്രിപുരയിലെ അക്രമങ്ങളുമായോ ഭീകരതയുമായോ യാതൊരു ബന്ധവുമില്ലെന്നും ഡിജിപി പറഞ്ഞു.