കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരന്‍ ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമന്‍ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത്. ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന്…
Read MoreMonth: January 2022
വന്യമൃഗങ്ങളുടെ മരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഇനി വനംവകുപ്പ് വെബ്‌സൈറ്റിൽ ലഭിക്കും
ബെംഗളൂരു : വന്യമൃഗങ്ങളുടെ മരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും പ്രസക്തമായ ചിത്രങ്ങളും അപ്‌ലോഡ് ചെയ്ത് പരസ്യമാക്കുന്നതിന് കർണാടക വനംവകുപ്പ് അതിന്റെ വെബ്‌സൈറ്റിൽ പ്രത്യേക വിഭാഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. വന്യജീവി സംരക്ഷകൻ ഗിരിധർ കുൽക്കർണിയുടെ അഭ്യർത്ഥനയുടെ ഫലമായി, വനംവകുപ്പിന്റെ (കെഎഫ്‌ഡി) ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന് വനംവകുപ്പിന്റെ (കെഎഫ്‌ഡി) പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (പിസിസിഎഫ് വൈൽഡ് ലൈഫ്) വിജയകുമാർ ഗോഗി ജനുവരി 13-ന് വന്യജീവി മരണത്തിന്റെ വിശദാംശങ്ങൾ പരസ്യമാക്കാൻ നിർദ്ദേശം നൽകി. കർണാടക ഹൈക്കോടതി രൂപീകരിച്ച ആന ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശയെ പരാമർശിച്ചുകൊണ്ട് നിർദ്ദേശം ഇങ്ങനെ:…
Read Moreമയക്കുമരുന്നുമായി പിടിയിലായ കോൺസ്റ്റബിൾമാരെ സംരക്ഷിച്ചു; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിക്ക് പുറത്ത് കഞ്ചാവുമായി പിടിയിലായ രണ്ട് കോൺസ്റ്റബിൾമാരെ സംരക്ഷിച്ചെന്നാരോപിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ബുധനാഴ്ച ഒരു പോലീസ് ഇൻസ്‌പെക്ടറെയും സബ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തു. ആർടി നഗറിലെ ഇൻസ്‌പെക്ടർ അശ്വത് ഗൗഡ, സബ് ഇൻസ്‌പെക്ടർ വീരഭദ്ര എന്നിവർ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ ലഘുവിഭാഗം ഉപയോഗിച്ച്, ജനുവരി 18 ന് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയാതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ജനുവരി 13 ന് ആർടി നഗറിലെ ബൊമ്മൈയുടെ…
Read Moreതെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരി മരിച്ചു
ബെംഗളൂരു : ബുധനാഴ്ച ബെലഗാവിയിലെ അത്താണിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരിയായ സൗജന്യ മരിച്ചു. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കരിമ്പ് തോട്ടത്തിൽ ജോലി ചെയ്യുന്ന അമ്മാവന് പ്രഭാതഭക്ഷണം നൽകാൻ പോകവേ ആയിരുന്നു തെരിവ് നായ്ക്കളുടെ ആക്രമണം. ഒറ്റപ്പെട്ട സ്ഥലമായതിനാൽ പെൺകുട്ടി ഒരുമണിക്കൂറോളം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ സംഭവ സ്ഥലത്ത് തന്നെ കിടത്തിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഗ്രാമവാസിയായ അപ്പാസാഹെബ് നാമഗൗഡ് പറഞ്ഞു.
Read Moreഅന്തർസംസ്ഥാന ജല തർക്കം; കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യോഗം ചേരും.
ബെംഗളൂരു: അന്തർസംസ്ഥാന ജല തർക്ക കേസുകൾ ചർച്ച ചെയ്യുന്നതിനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച നിയമവിദഗ്ധരും മന്ത്രിമാരും ഉദ്യോഗസ്ഥരുമായി നടത്തുന്ന വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കും. ബെംഗളൂരുവിനും മറ്റ് നഗരങ്ങൾക്കും കുടിവെള്ളം ലഭിക്കുന്നതിനും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന മേക്കേദാതു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര നടത്തിയ പ്രതിപക്ഷ കോൺഗ്രസിനുള്ള മറുപടിയായാണ് ഇത്. യോഗത്തിൽ കർണാടകയിലെ വിവിധ ജല നിഗമുകളുടെ മാനേജിംഗ് ഡയറക്ടർമാർക്കും അന്തർസംസ്ഥാന ജല തർക്ക കേസുകളുടെ കോർഡിനേറ്റർമാർക്കും ഒപ്പം ജലവിഭവ മന്ത്രി ഗോവിന്ദ് കർജോൾ, നിയമ-പാർലമെന്ററി കാര്യ മന്ത്രി ജെ സി മധു…
Read Moreസംസ്ഥാനത്തെ ‘108’ ആംബുലൻസുകൾ നവീകരിക്കാൻ ഒരുങ്ങി സർക്കാർ
ബെംഗളൂരു :13 വർഷമായി തുടരുന്ന സംസ്ഥാനത്തിന്റെ ‘108’ ആരോഗ്യ കവച ആംബുലൻസ് സേവനം അതിന്റെ നിലവിലെ രൂപത്തിൽ ഉടൻ മാറ്റങ്ങൾ വരുത്തി നവീകരിക്കാൻ ഒരുങ്ങി സംസ്ഥാനം. ഏപ്രിലോടെ മെച്ചപ്പെട്ട സഹായം നൽകുന്നതിനായി എമർജൻസി മെഡിക്കൽ സർവീസ് (ഇഎംഎസ്) നവീകരിക്കാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാനമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. “അടുത്ത രണ്ട് മാസത്തിനുള്ളിൽ, ഏപ്രിൽ ആദ്യവാരത്തോടെ, ഒരു പുതിയ ‘108’ സേവനം ഉണ്ടാകും,” ആരോഗ്യമന്ത്രി ഡോ കെ സുധാകർ പറഞ്ഞു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) 2020ലെ റിപ്പോർട്ടിൽ ആംബുലൻ സേവനത്തിന്റെ വീഴ്ചകൾ എടുത്തുകാണിച്ചിരുന്നു. 2014-15…
Read Moreസംസ്ഥാനത്ത് 2.6 ലക്ഷത്തിലധികം സജീവ കോവിഡ് കേസുകൾ
ബെംഗളൂരു : കർണാടകയിൽ 2.6 ലക്ഷത്തിലധികം സജീവ കോവിഡ് -൧൯ കോവിഡ് കേസുകളുണ്ട്, അതിൽ 1.8 ലക്ഷത്തിലധികം പേർ ബെംഗളൂരുവിൽ നിന്നുള്ളവരാണ്. സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകറാണ് വിവരങ്ങൾ പങ്കുവെച്ചത്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 18.8% ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കൊവിഡ്-19ൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഉടൻ ഇളവ് വരുത്തുമെന്ന് സൂചന നൽകി. വിദഗ്ധരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ബുധനാഴ്ച 40,499 പുതിയ കോവിഡ് -19…
Read More24X7 മൊബൈൽ കോവിഡ് ടെസ്റ്റിംഗ് യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്ത് ബിബിഎംപി
ബെംഗളൂരു : മന്ത്ര4ചേഞ്ചും, സൂര്യ ഫൗണ്ടേഷനും ബിബിഎംപിയുമായി സഹകരിച്ച് ബിബിഎംപി സൗത്ത് സോണിലേക്ക് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് (എംടിയു) സംഭാവന ചെയ്തു, ബിബിഎംപി ചീഫ് കമ്മീഷണർ ശ്രീ ഗൗരവ് ഗുപ്ത ടെസ്റ്റിംഗ് യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം നിർവഹിച്ചു. സീറോദയാണ് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് സ്പോൺസർ ചെയ്യുന്നത്. ഈ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് മൊബൈൽ ട്രയേജ് യൂണിറ്റിനൊപ്പം സൗത്ത് സോൺ വാർ റൂമുമായി ബന്ധിപ്പിക്കും. വാർ റൂമിൽ നിന്ന് ലഭിക്കുന്ന കോളുകൾ അനുസരിച്ച് 24X7- സോണിലെ 44 വാർഡുകളിൽ ഈ യൂണിറ്റ് വിന്യസിക്കും.…
Read Moreചെന്നൈ മൃഗശാലയിൽ പുള്ളിപ്പുലി ചത്തു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
ചെന്നൈ: തിങ്കളാഴ്‌ച 14 വയസുകാരിയായ ജയ എന്ന പുള്ളിപ്പുലി അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിലെ മോശം പരിചരണം മൂലം തുരുമ്പിച്ച ഞെരുക്കമുള്ള കൂടിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയ മൃഗഡോക്ടർമാർ, വലിയ പൂച്ചയുടെ വാരിയെല്ലുകൾ ഞെരുക്കിയതുമൂലം അതിന്റെ ശ്വാസകോശത്തിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ ബാധിച്ചതായും ഇതാണ് രക്തം കട്ടപിടിക്കുന്നതിനും മസ്തിഷ്ക രക്തസ്രാവത്തിനും കാരണമായി മരണത്തിലേക്ക് നയിച്ചതെന്നും തമിഴ്‌നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ (TANUVAS) വൃത്തങ്ങൾ അറിയിച്ചു . അടുത്തിടെ നാലു വയസ്സുള്ള ഒരു ആൺ സിംഹവും ദുരൂഹമായി ചത്തിരുന്നു. ഷോക്കേറ്റതാണ്…
Read Moreകൊവിഡ് 19 വിവരങ്ങൾ നൽകാൻ 15 ഔദ്യോഗിക വക്താക്കളെ രൂപീകരിച്ച് ആരോഗ്യവകുപ്പ്.
ബെംഗളൂരു : കോവിഡ്-19-നെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും സോഷ്യൽ മീഡിയയിലും നൽകുന്നതിൽ നിന്ന് മെഡിക്കൽ ഹെൽത്ത് പ്രൊഫഷണലുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, ബെംഗളൂരുവിൽ നിന്നുള്ള 15 “ഔദ്യോഗിക വക്താക്കളുടെ” ഒരു ടീമിനെ രൂപീകരിക്കാനൊരുങ്ങി ആരോഗ്യമന്ത്രി ഡോ കെ സുധാകർ. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള 15 ഡോക്ടർമാരാണ് സംഘത്തിലുള്ളത്, ഈ രൂപീകരിച്ച ടീമുകൾക്ക് മാത്രമേ ഇനിമുതൽ കൊവിഡ്-19 സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരമുള്ളൂവെന്നും ആരോഗ്യമന്ത്രി ഡോ കെ സുധാകർ ബുധനാഴ്ച പ്രഖ്യാപിച്ചു. പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമല്ല, ആരോഗ്യ-റവന്യൂ വകുപ്പുകൾ പുറപ്പെടുവിച്ച…
Read More