മയക്കുമരുന്നുമായി പിടിയിലായ കോൺസ്റ്റബിൾമാരെ സംരക്ഷിച്ചു; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിക്ക് പുറത്ത് കഞ്ചാവുമായി പിടിയിലായ രണ്ട് കോൺസ്റ്റബിൾമാരെ സംരക്ഷിച്ചെന്നാരോപിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ബുധനാഴ്ച ഒരു പോലീസ് ഇൻസ്‌പെക്ടറെയും സബ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തു.

ആർടി നഗറിലെ ഇൻസ്‌പെക്ടർ അശ്വത് ഗൗഡ, സബ് ഇൻസ്‌പെക്ടർ വീരഭദ്ര എന്നിവർ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ ലഘുവിഭാഗം ഉപയോഗിച്ച്, ജനുവരി 18 ന് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയാതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

ജനുവരി 13 ന് ആർടി നഗറിലെ ബൊമ്മൈയുടെ സ്വകാര്യ വസതിയിൽ നിന്ന് 100 മീറ്റർ അകലെ 10 കിലോ കഞ്ചാവുമായി കോൺസ്റ്റബിൾമാരെ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts