സംസ്ഥാനത്തെ ‘108’ ആംബുലൻസുകൾ നവീകരിക്കാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു :13 വർഷമായി തുടരുന്ന സംസ്ഥാനത്തിന്റെ ‘108’ ആരോഗ്യ കവച ആംബുലൻസ് സേവനം അതിന്റെ നിലവിലെ രൂപത്തിൽ ഉടൻ മാറ്റങ്ങൾ വരുത്തി നവീകരിക്കാൻ ഒരുങ്ങി സംസ്ഥാനം.

ഏപ്രിലോടെ മെച്ചപ്പെട്ട സഹായം നൽകുന്നതിനായി എമർജൻസി മെഡിക്കൽ സർവീസ് (ഇഎംഎസ്) നവീകരിക്കാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാനമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. “അടുത്ത രണ്ട് മാസത്തിനുള്ളിൽ, ഏപ്രിൽ ആദ്യവാരത്തോടെ, ഒരു പുതിയ ‘108’ സേവനം ഉണ്ടാകും,” ആരോഗ്യമന്ത്രി ഡോ കെ സുധാകർ പറഞ്ഞു.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) 2020ലെ റിപ്പോർട്ടിൽ ആംബുലൻ സേവനത്തിന്റെ വീഴ്ചകൾ എടുത്തുകാണിച്ചിരുന്നു. 2014-15 മുതൽ 2018-19 വരെ, ആംബുലൻസുകൾക്ക് 50% ട്രോമ കേസുകളിൽ കൃത്യ സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല, അത് നിർണായകമായ “സുവർണ്ണ മണിക്കൂർ” കാലയളവിൽ ജീവൻ രക്ഷിക്കുമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts