ബെംഗളൂരു∙ വിവിധ ട്രാൻസ്പോർട്ട് ബോർഡിംഗ് പോയിന്റുകൾ തമ്മിലുള്ള ബന്ധത്തിന്റെ അഭാവംമൂലം നഗരത്തിലെ യാത്രക്കാർക്ക് നിത്യമായ ആശങ്കയാണ് ഉണ്ടാക്കുന്നത്. വാഹനമോടിക്കുന്നവർക്ക് സ്റ്റേഷനും ബസ് സ്റ്റാൻഡിനുമിടയിൽ സഞ്ചരിക്കാൻ സുരക്ഷിതമായ വഴിയില്ലെന്ന് മാത്രമല്ല യശ്വന്ത്പൂരിലെ മെട്രോയ്ക്കും ബസ് സ്റ്റേഷനുകൾക്കുമിടയിലെ വഴിയാത്രക്കാരിൽ നിന്ന് വ്യത്യസ്തമല്ല അവരുടെ കഷ്ടപ്പാടുകളും. തകർന്ന റോഡുകളും വിരളമായ നടപ്പാതകളും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്.
റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക് ബസ് സ്റ്റാൻഡിലേക്ക് ഒരു കിലോമീറ്റർ നടക്കാൻ വിഷമമില്ലെങ്കിലും, തിരക്കേറിയ മൈസൂരു റോഡിൽ (ദേശീയ പാത 275) സഞ്ചരിക്കുന്നത് സുരക്ഷിതമല്ല. എന്നാൽ മിക്ക ട്രെയിനുകളും ജ്ഞാനഭാരതി ഹാൾട്ട് സ്റ്റേഷനിൽ നിർത്താത്തതിനാൽ കെങ്കേരി സ്റ്റേഷൻ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതായി കർണാടക റെയിൽവേയിൽ നിന്നുള്ള കൃഷ്ണ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് കെങ്കേരി മെട്രോ സ്റ്റേഷൻ തുറന്നത്.
മൈസൂരു റോഡ് മുറിച്ചുകടക്കാൻ ഞങ്ങൾക്ക് ഒരു ഫുട്ട് ഓവർ ബ്രിഡ്ജും (എഫ്ഒബി) കൂടാതെ മറ്റൊരു ഫുട് ഓവർ ബ്രിഡ്ജ് മെട്രോ സ്റ്റേഷനെയും ടിടിഎംസിയെയും ബന്ധിപ്പിക്കുന്നത്തിനും ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. റോഡിലെ ഫുട്പാത്തുകൾ ഒന്നുകിൽ ഉപയോഗശൂന്യമാണ് അല്ലെങ്കിൽ നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) യശ്വന്ത്പുരിലും കെങ്കേരിയിലുമടക്കം ഏഴ് എഫ്ഒബികൾ നിർമ്മിക്കാൻ ടെൻഡർ വിളിച്ചെങ്കിലും സ്റ്റീലിന്റെ വിലയിൽ പെട്ടെന്നുണ്ടായ വർധനവ് ചൂണ്ടിക്കാട്ടി കരാറുകാരൻ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ടെൻഡർ നൽകുമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് അറിയിച്ചിട്ടുണ്ട്.
യശ്വന്ത്പൂർ, ദാസറഹള്ളി, നാഗസാന്ദ്ര ഫേസ്-1 എന്നീ സ്റ്റേഷനുകളിലും മൈലസാന്ദ്ര, ജ്ഞാനഭാരതി, ചിക്കബിദാരക്കല്ല് (ജിൻഡാൽ) എന്നിവിടങ്ങളിലും ഏഴ് എഫ്ഒബികൾ നിർമ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള ജോലികൾ 10.84 കോടി രൂപ മതിപ്പിൽ ഭാരത് ബിൽഡേഴ്സിനാണ് നൽകിയാട്ടുള്ളത്. മെട്രോ സ്റ്റേഷനുകളിലെത്താൻ വേണ്ടി തുംകുരു റോഡ് മുറിച്ചുകടക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനാണ് ദാസറഹള്ളി, നാഗസാന്ദ്ര, ചിക്കബിദാരക്കല്ല് എന്നിവിടങ്ങളിലെ എഫ്ഒബികൾ ആസൂത്രണം ചെയ്തട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.