മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തു; വിദ്യാർത്ഥി പിടിയിൽ

ബെംഗളൂരു : മോഡലുകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞു സ്ത്രീകളെ ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്ത കോളേജ് വിദ്യാർത്ഥിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൊഡഗു സ്വദേശിയായ പ്രപഞ്ച് നാച്ചപ്പ (23) ആണ് അറസ്റ്റിലായത്‌. ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായ നാച്ചപ്പ ഒരു സ്ത്രീയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അത് വഴി താൻ ഒരു മോഡലാണെന്ന് അവകാശപ്പെട്ട് മോഡലുകൾക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള നിരവധി പോസ്റ്റുകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചു.

  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി

നിരവധി സ്ത്രീകൾ ഇയാളുടെ പോസ്റ്റുകളോട് പ്രതികരിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. കോൺടാക്‌റ്റായി ഫോൺ നമ്പർ നൽകിയിരുന്നതായി പോലീസ് പറഞ്ഞു. മോഡലിംഗിൽ ചേരാൻ ഉപദേശിച്ചുകൊണ്ട് അയാൾ സ്ത്രീകൾക്ക് അനാവശ്യ സന്ദേശങ്ങൾ അയച്ചിരുന്നതായും പറയപ്പെടുന്നു.

ബന്ധപ്പെട്ട സ്ത്രീകളോട് ഫോട്ടോ അയക്കാൻ ആവശ്യപ്പെട്ട നാച്ചപ്പ. ഒരു ഫോട്ടോയ്ക്ക് 2000 രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തു. ബിക്കിനി ധരിച്ച് ഫോട്ടോ അയച്ചാൽ 10,000 രൂപ നൽകുമെന്നും നാച്ചപ്പ പറഞ്ഞു. തുടർന്ന് ഇയാൾ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും സ്ത്രീകൾ വിസമ്മതിച്ചപ്പോൾ തങ്ങളുടെ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൂടാതെ, അശ്ലീലമെന്ന് തോന്നിപ്പിക്കുന്നതിനായി അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്യുകയും ചിത്രങ്ങൾ ഉപയോഗിച്ച പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
[masterslider id="10"]

Related posts