ബെംഗളൂരു: റിക്ടർ സ്കെയിലിൽ 2.7 രേഖപ്പെടുത്തിയ നേരിയ തീവ്രതയുള്ള ഭൂകമ്പം കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിൽ ജനുവരി 5 ബുധനാഴ്ചയുണ്ടായതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു.
ഷെട്ടിഗെരെ, അഡഗൽ, ബീരഗനഹള്ളി, ഗൊല്ലഹള്ളി, ബൊഗപർത്തി ഗ്രാമങ്ങളിൽ പുലർച്ചെ മൂന്ന് സെക്കൻഡ് നേരം ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. എന്നാൽ, മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടതായി ഗ്രാമവാസികൾ അവകാശപ്പെട്ടു.
ഗ്രാമവാസികളിൽ ഭൂരിഭാഗവും അവരുടെ വീടിന് പുറത്താണ് രാത്രി ചെലവഴിച്ചത്. നിരവധി വീടുകളുടെ ഭിത്തികൾ തകർന്നതായി ഗ്രാമവാസികൾ പറഞ്ഞു. വീടുകൾക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വീണുവെന്നും തുടർന്ന് വീടിന് പുറത്തേക്ക് ഓടിയെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.