ബെംഗളൂരു: സംസ്ഥാനത്തെ പുതിയ നിക്ഷേപകർക്ക് കൂടുതൽ ഉത്തേജനം ലഭിക്കുന്ന, നികുതി ആനുകൂല്യങ്ങളുമായി സംസ്ഥാന സർക്കാർ.ഇതുവഴി നിരവധി നിക്ഷേപകർ മുന്നോട് വരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. “നിക്ഷേപകരോ കമ്പനികളോ സൃഷ്ടിക്കുന്ന പുതിയ ജോലികളുടെ എണ്ണത്തിന് ആനുപാതികമായി നികുതി ആനുകൂല്യങ്ങൾ നൽകുന്ന ഒരു പ്രത്യേക നയം ഞങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതുവരെ നമുക്ക് വ്യവസായങ്ങൾക്കായി ഒരു നിക്ഷേപ നയം ഉണ്ടായിരുന്നു. ഇപ്പോൾ, ഞങ്ങൾ ഉടൻ തന്നെ ഒരു തൊഴിൽ നയം കൊണ്ടുവരും,” എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
Read MoreYear: 2021
പന്തെടുക്കാനിറങ്ങിയ കുട്ടികളും രക്ഷിക്കാനിറങ്ങിയ എഞ്ചിനീയറും കുളത്തിൽ മുങ്ങി മരിച്ചു.
ബെംഗളൂരു : മൈതാനത്ത് കളിച്ചു കൊണ്ടിരിക്കെ പന്ത് സമീപത്തെ കൃഷിക്കായി നിർമ്മിച്ച കൃത്രിമ കുളത്തിൽ പോയ സാഹചര്യത്തിൽ അതെടുക്കാൻ ശ്രമിച്ച 2 കുട്ടികളും അവരെ രക്ഷിക്കാൻ ശ്രമിച്ച യുവാവും മുങ്ങി മരിച്ചു. അനേക്കൽ താലൂക്കിലെ ഇഗ്ഗളൂരുവിലാണ് സംഭവം. നാഗേനഹള്ളി സ്വദേശികളായ ഋഷികേശ് (9), ദീമാന്ത് (12) എന്നീ കുട്ടികളും ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബെള്ളാരി സന്തൂർ സ്വദേശിയും ഇലക്ട്രോണിക് സിറ്റിയിലെ ഐ.ടി.കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറുമായ അമിത് (31) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഋഷികേശും ദീമന്തും സൂര്യയും കുളത്തിൽ പോയ ക്രിക്കറ്റ് പന്ത് എടുക്കാൻ…
Read Moreഈസ്റ്റ് സോണിലെ കുഴികൾ നികത്തുന്നതിൽ വീഴ്ചവരുത്തി;രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ബിബിഎംപി
ബെംഗളൂരു : കുഴികൾ ഫലപ്രദമായി നികത്തുന്നതിലും മഴവെള്ള ഡ്രെയിനുകൾ മലിനമാക്കുന്നത് തടയുന്നതിലും പരാജയപ്പെട്ടതിന് ഈസ്റ്റ് സോൺ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ (റോഡ് ഇൻഫ്രാസ്ട്രക്ചർ),സോണിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറോടും (ഖരമാലിന്യ മാനേജ്മെന്റ്) തിങ്കളാഴ്ച ബിബിഎംപി സസ്‌പെൻഡ് ചെയ്തു. വിവിധ റോഡുകളിലെ കുഴികൾ നികത്തുന്നതിൽ വീഴ്ച വരുത്തി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ് ഇൻഫ്രാസ്ട്രക്ചർ) പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) സ്‌പെഷ്യൽ കമ്മീഷണർ (അഡ്മിൻ) കെ എ ദയാനന്ദ് തന്റെ ഉത്തരവിൽ പറഞ്ഞു. ഉന്നത അധികാരികളെ അറിയിക്കാതെ ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും (എസ്‌ഡബ്ല്യുഎം) സസ്‌പെൻഡ്…
Read Moreകനത്ത മഴ;13 ജില്ലകളിൽ യെല്ലോ അലർട്ട്.
ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 13 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതിൽ ബെംഗളൂരു നഗര ജില്ലയും ഉൾപ്പെടുന്നു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ബെംഗളൂരു നഗര ജില്ല, ചിക്ക ബലാപുര, ചിക്കമഗളൂരു, ചാമരാജ് നഗർ, ചിത്രദുർഗ, ഹാസൻ, കൊഡുഗു, മണ്ഡ്യ, ശിവമൊഗ്ഗ, രാമനഗര ജില്ലകളിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് പ്രവചനം. Rainfall Forecast: Widespread very light to moderate rains with isolated heavy to…
Read Moreഐബിഎം ക്ലയന്റ് ഇന്നൊവേഷൻ സെന്റർ മൈസൂരുവിൽ ആരംഭിച്ചു
മൈസൂർ : ‘ബെംഗളൂരുവിന് അപ്പുറം’ ബിസിനസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക ഡിജിറ്റൽ ഇക്കണോമി മിഷൻ (കെഡിഇഎം) ആവിഷ്കരിച്ച ‘സ്പോക്ക്-ഷോർ സ്ട്രാറ്റജി’ക്ക് മറുപടിയായി നവംബർ 8 ന് ഐബിഎം മൈസൂരുവിൽ ക്ലയന്റ് ഇന്നൊവേഷൻ സെന്റർ (സിഐസി) ആരംഭിച്ചു. ഐബിഎം കൺസൾട്ടിങ്ങിനുള്ളിലെ ഒരു സംരംഭകത്വ സ്റ്റാർട്ടപ്പ് എന്ന നിലയിൽ, സിഐസി ഡിസൈൻ, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, അനലിറ്റിക്‌സ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടുകയും ഇടപാടുകാരെ അവരുടെ ബിസിനസ് പരിവർത്തന യാത്രയിൽ പിന്തുണയ്ക്കുകയും ചെയ്യും. 2025-ഓടെ കുറഞ്ഞത് 100 ആഗോള ശേഷി കേന്ദ്രങ്ങളെ (ജിസിസി) ആകർഷിക്കുക എന്ന കെഡിഇഎമ്മിന്റെ സ്‌പോക്ക്-ഷോർ സംരംഭത്തെ…
Read Moreകൊവാക്‌സിൻ ഗർഭിണികൾക്ക് ഗുണകരമോ ?
ബെംഗളൂരു: ഗർഭിണികളായ സ്ത്രീകളിൽ കൊവാക്‌സി ന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയുംവിലയിരുത്താൻ ലഭ്യമായ ഡാറ്റ പര്യാപ്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) വാദം ബംഗളൂരുവിലെ ആരോഗ്യ മേഖലയിലും ഡോക്ടർമാർക്കിടയിലും ആശങ്ക ഉയർത്തി. നവംബർ 3 നാണ് ഡബ്ലിയു എച് ഈനിരീക്ഷണം നടത്തിയത്. ബിബിഎംപി പരിധിയിൽ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 7,600 ഗർഭിണികളിൽ 80 ശതമാനവും അതായത് 5,700 പേരും കോവാക്സിനാണ് എടുത്തിരിക്കുന്നത്. ഗർഭിണികളിൽ 1800 പേർക്ക് മാത്രമാണ് കോവിഷീൽഡ് നൽകിയത്. എങ്കിലും പ്രതിരോധ കുത്തിവയ്പ്പിനെതുടർന്നുള്ള പ്രതികൂല സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിനാൽ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ബ്രുഹത് ബെംഗളൂരു…
Read Moreനൈസ് റോഡിലെ നീണ്ട ക്യൂവിന് അറുതി;യാത്രക്കാർക്ക് ഫാസ്‌ടാഗ് കാർഡ് ഉപയോഗിക്കാം
ബെംഗളൂരു: ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (എൻഐസിഇ) റോഡിൽ നവംബർ രണ്ടാം വാരം മുതൽ യാത്രക്കാർക്ക് ഫാസ്‌ടാഗ് കാർഡ് ഉപയോഗിക്കാം.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) റോഡുകൾ പോലെ എല്ലാ വാഹനങ്ങൾക്കും ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് എൻഐസിഇ ലിമിറ്റഡിലെ ഉദ്യോഗസ്ഥർ ഇപ്പോൾ വിശദാംശങ്ങളും സാങ്കേതിക തകരാറുകളും പരിഹരിക്കുന്ന അന്തിമഘട്ടത്തിലാണ്. ഫാസ്ടാഗിന്റെ അഭാവം ടോൾ പ്ലാസകളിൽ നീണ്ട ക്യൂവിലേക്ക് നയിക്കുന്നു, കാരണം പാസ് ഉപയോഗിക്കുന്നതിന് പണം മാത്രമേ സ്വീകരിചിരുന്നുള്ളു.നിരക്കുകൾ ഇപ്പോൾ ഉള്ളതിന് തുല്യമായിരിക്കും. പേയ്‌മെന്റ് രീതി ഇപ്പോൾ പണമായോ ഫാസ്‌ടാഗ്…
Read Moreപ്രീ-സ്കൂളുകൾ തുറന്നു, ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ
ബെംഗളൂരു: സംസ്ഥാനത്ത് എൽകെജി, യുകെജി, അങ്കണവാടികൾ (വനിതാ ശിശു വികസന വകുപ്പിന്റെ പ്രീ-സ്കൂളുകൾ) തുറന്നു,അവരിൽ പലരും ശാരീരിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകൾ നിലനിർത്താൻ ബാച്ച് തിരിച്ചുള്ള ക്ലാസുകൾ തിരഞ്ഞെടുത്തു. 19 മാസങ്ങൾക്ക് ശേഷം കുട്ടികൾ മടിയില്ലാതെ സ്കൂളിലേക്ക് വീടുവിട്ടിറങ്ങി, ഈ വർഷം പിന്തുടരുന്ന പാഠ്യപദ്ധതിയെക്കുറിച്ചും പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോളുകളെക്കുറിച്ചും വിശദീകരിച്ച അധ്യാപകർ.എല്ലാ മാതാപിതാക്കളിൽ നിന്ന് സമ്മതപത്രവും വാങ്ങിട്ടുണ്ട് എന്ന് ഉറപ്പുവരുതി.
Read Moreകൊവിഡ്-19 പരിശോധനകൾ കുറച്ചത് സംസ്ഥാനത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം
ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷങ്ങളുടേയും ദീപാവലിയുടെയും വർധിച്ച തിരക്കും ആഘോഷങ്ങളും ഉപതിരഞ്ഞെടുപ്പുകളും നടൻ പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായ തിരക്കിനും ശേഷവും സംസ്ഥാനത്ത് കുറഞ്ഞ കോവിഡ്-19 പരിശോധനകളാണ് നവംബർ മാസത്തിൽ രേഖപ്പെടുത്തിയത്. ഈ മാസത്തിലെ അവസാന ആറ് ദിവസങ്ങളിൽ ഒരിക്കൽ പോലും ടെസ്റ്റുകൾ 1 ലക്ഷം കടന്നിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഒക്ടോബറിലെ മിക്ക ദിവസങ്ങളിലും 1 ലക്ഷം ടെസ്റ്റുകൾ വീതംനടത്തിയിരുന്നു. ചില ദിവസങ്ങളിൽ 1.6 ലക്ഷം വരെ ആയി ടെസ്റ്റുകളുടെ എണ്ണം ഉയർന്നിരുന്നു. തിങ്കൾ മുതൽശനി വരെ ദിവസങ്ങളിൽ ദിവസേനയുള്ള പരിശോധനകൾ 53,488 നും 80,145…
Read Moreശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് അധ്യാപകർ: ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് ഭീഷണി
ബെംഗളൂരു: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള സർക്കാർ അധ്യാപകരുടെയും ലക്ചറർമാരുടെയും ദീർഘകാല ആവശ്യങ്ങൾ 21 ദിവസത്തിനകം നിറവേറ്റാൻ അധ്യാപകർ സർക്കാറിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ(കെഎസ്ജിഇഎ) അറിയിച്ചു. അയ്യായിരത്തോളം സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തതോടെ ഞായറാഴ്ച നടന്ന യോഗത്തിൽ 20 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകൾ ബഹിഷ്‌കരിക്കാൻ ഐകകണ്‌ഠേന തീരുമാനിച്ചതായി കെഎസ്‌ജിഇഎ അറിയിച്ചു.
Read More