മരണനിരക്ക് 1.30% ; സംസ്ഥാനത്തെ രണ്ട് മാസത്തെ കോവിഡ് റിപ്പോർട്ട് -വിശദമായി വായിക്കാം

ബെംഗളൂരു: കഴിഞ്ഞ 65 ദിവസമായി സംസ്ഥാനത്ത് 1,000-ൽ താഴെ കോവിഡ് -19 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്, സംസ്ഥാനത്ത് ഇതുവരെ 29,93,599 കേസുകൾ രേഖപ്പെടുത്തിട്ടുണ്ട്. ജൂൺ 6 മുതൽ കുറയുന്ന പോസിറ്റിവിറ്റി, നിരക്ക് 8 ശതമാനത്തിൽ നിന്ന് നിലവിലെ 5.68 ശതമാനമായി കുറഞ്ഞു. രോഗം ബേധമായവരുടെ നിരക്ക് മെയ് 12 വരെ 70.16 ശതമാനമായിരുന്നപ്പോൾ നവംബർ 21 ന് ഇത് 98.48 ശതമാനമായി ഉയർന്നു. കഴിഞ്ഞ 21 ദിവസമായി, പ്രതിദിന മരണങ്ങൾ ഒറ്റ അക്കത്തിലാണ്, ഞായറാഴ്ച ഒരു മരണത്തോടെ, മൊത്തം മരണം 38,175 ആയി,…

Read More

മഴക്കാല രോഗങ്ങൾ തടയാൻ പ്രതിരോധം തീർത്ത് ബിബിഎംപി

ബെംഗളൂരു : നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും, മുനിസിപ്പൽ അധികാരികൾ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അതിവേഗം പടരുന്ന ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ രോഗാണുക്കളിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് ബിബിഎംപി. ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ലാർവ നിയന്ത്രണ നടപടികൾ ഊർജിതമാക്കി, വേഗത്തിലുള്ള കൊതുക് പ്രജനനം അനുവദിക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കാൻ നിർദ്ദേശിക്കുകയും, മലിനമായ വെള്ളം വഴി പകരുന്ന ഗ്യാസ്ട്രോഎൻറൈറ്റിസ് നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുകയാണ്. നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ (എൻവിബിഡിസിപി) നവംബർ 19 ന് നടന്ന…

Read More

പ്രതിഷേധങ്ങൾക്കൊടുവിൽ മൾട്ടി ലെവൽ കാർ പാർക്കിങ് ഉദ്ഘാടനം ജനുവരിയിൽ

ബെംഗളൂരു: ഫ്രീഡം പാർക്കിൽ മൾട്ടി ലെവൽ കാർ പാർക്കിങ് സൗകര്യം ജനുവരിയിൽ ഉദ്ഘാടനം ചെയ്യും.500 ഇരുചക്രവാഹനങ്ങളും 550ലധികം നാലുചക്രവാഹനങ്ങളും ഇവിടെ ഉൾക്കൊള്ളും. 78 കോടി രൂപയുടെ പദ്ധതി 2015ൽ ആരംഭിച്ചു. 2017 ഓടെ ഇത് പൂർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും കാലതാമസം നേരിട്ടു. പാറക്കെട്ടുകളിൽ സ്‌ഫോടനം നടത്താൻ അനുമതിയില്ലാത്തതും സമരവേദിയായി ഇടയ്ക്കിടെ സ്ഥലം പിടിച്ചടക്കിയതും കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് എല്ലാം കാലതാമസത്തിന് കാരണമായി. “ഫ്രീഡം പാർക്കിലെ പ്രതിഷേധ പരമ്പരയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. 2018-19 കാലയളവിൽ അവർ കുറഞ്ഞത് ഫ്രീഡം പാർക്കിൽ ഇരുപതിലധികം…

Read More

കനത്ത മഴ ; സംസ്ഥാനത്തെ പ്രധാന ജലസംഭരണികളെല്ലാം നിറഞ്ഞു

ബെംഗളൂരു: സംസ്ഥാനത്ത് നവംബറിൽ പെയ്ത അസാധാരണമായ കനത്ത മഴ കർഷകരെ ദുരിതത്തിലാക്കി, അവർക്ക് അവരുടെ റാബി വിളകളുടെ ഗണ്യമായ ഒരു ഭാഗം നഷ്ടപ്പെട്ടു, കൂടാതെ സംസ്ഥാനത്തെ 13 പ്രധാന അണക്കെട്ടുകളും അതിന്റെ പരമാവധി സംഭരണ ശേഷിയിൽ എത്തി. ഇതിൽ നാല് പ്രധാന അണക്കെട്ടുകൾ അതിന്റെ സംഭരണ ശേഷിയുടെ 100%-ൽ എത്തിയതോടെ, “നിയന്ത്രിത” രീതിയിൽ വെള്ളം തുറന്നുവിട്ടു. കൃഷ്ണരാജസാഗർ (കെആർഎസ്), കബനി, ഭദ്ര, തുംഗഭദ്ര അണക്കെട്ടുകൾ ശനിയാഴ്ച മുതൽ നിറഞ്ഞതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രത്തിന്റെ (കെഎസ്എൻഡിഎംസി) കണക്കുകൾ വ്യക്തമാക്കുന്നു. മൂന്ന് ഹൈഡൽ…

Read More

സംസ്ഥാനത്ത് മഴക്കെടുതിയിൽ പൊലിഞ്ഞത് 24 ജീവനുകൾ

ബെംഗളൂരു : സംസ്ഥാനത്ത് മഴക്കെടുതിയിൽ 24 പേർ മരിക്കുകയും 5 ലക്ഷം ഹെക്ടറിലെ കൃഷി നശിപ്പിക്കുകയും 658 വീടുകൾ പൂർണമായും 8,495 വീടുകൾ ഭാഗികമായും തകർന്നു. കുറഞ്ഞത് 191 കന്നുകാലികൾ ചത്തതായിയാണ് റിപ്പോർട്ട്.ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നാശനഷ്ടം കൃത്യമായി വിലയിരുത്താൻ സംയുക്ത സർവേയ്ക്ക് ഉത്തരവിട്ടിട്ടു. ഡെപ്യൂട്ടി കമ്മീഷണർമാരുടെ പക്കൽ ലഭ്യമായ 689 കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും വീട് നഷ്ടപ്പെട്ടവർക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്യും. പിഡബ്ല്യുഡി, ആർഡിപിആർ വകുപ്പുകൾക്ക് റോഡുകളുടെ…

Read More

കുതിച്ചുയർന്ന് തക്കാളി വില ; കിലോയ്ക്ക് 100 രൂപ

ബെംഗളൂരു : നിർത്താതെ പെയ്യുന്ന മഴ സംസ്ഥനത്ത്, പ്രത്യേകിച്ച് ബെംഗളൂരുവിൽ, തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തി. മഴയെ തുടർന്ന് ആവശ്യത്തിന് പച്ചക്കറികൾ വിപണിയിൽ എത്താത്തതാണ് വില കുത്തനെ ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ 15 ദിവസമായി സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുകയാണ്. കൃഷിയിടങ്ങളിലെ പച്ചക്കറി വിളകൾ വെള്ളത്തിനടിയിലായി, മിക്കതും നശിക്കുകയും ചെയ്തു. പച്ചക്കറികളിലും പഴവർഗങ്ങളിലും മഴയുടെ ആഘാതം സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഹോർട്ടികൾച്ചർ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “മഴ കാരണം ഇപ്പോൾ വില ഉയർന്നു. 20-50 രൂപയുണ്ടായിരുന്ന…

Read More

ഇന്ത്യൻ വെനം റിസർച്ച് യൂണിറ്റ് ബെംഗളൂരുവിൽ

ബെംഗളൂരു : ഉരഗങ്ങളെ കുറിച്ചറിയാൻ അവരുമായി അടുത്തിടപഴകാൻ താൽപ്പര്യമുള്ള പൊതുജനങ്ങൾക്ക് മൃഗശാല പോലെ ആധുനിക ശാസ്ത്രീയ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന ഒരു സർപ്പന്റേറിയവും വിപുലമായ പാമ്പ് ഗവേഷണ യൂണിറ്റും ബെംഗളൂരുവിൽ ആരംഭിക്കുന്നു. ഇന്ത്യൻ വെനം റിസർച്ച് യൂണിറ്റ് (ഐവിആർയു) എന്ന് നാമകരണം ചെയ്യപ്പെടുന്ന 25,500 ചതുരശ്ര അടി സൗകര്യം ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫോർമാറ്റിക്‌സ് ആൻഡ് അപ്ലൈഡ് ബയോടെക്‌നോളജിയിൽ (ഐബിഎബി) 10 ഏക്കർ സ്ഥലത്ത് സ്ഥാപിക്കും. പാമ്പ് കടിയേറ്റ് മരണനിരക്ക് 50% കുറയ്ക്കുന്നതിന് പുതിയ ആന്റി-വെനം വികസിപ്പിക്കാൻ കേന്ദ്രം മുന്നോട്ട് പോകും. നനഞ്ഞതും…

Read More

വെള്ളപ്പൊക്കത്തിന് കാരണമായ അഴുക്കുച്ചാൽ കൈയേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജുന്നസാന്ദ്ര പ്രദേശവാസികളുടെ പ്രതിഷേധ മാർച്ച്

ബെംഗളൂരു : തെക്കുകിഴക്കൻ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ നിത്യേന വെള്ളപ്പൊക്കത്തിന് കാരണമായ മഴവെള്ള അഴുക്കുചാലിലെ കൈയേറ്റം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും എഎപി സന്നദ്ധപ്രവർത്തകരും ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തി. ഗ്രീൻ വില്ല ലേഔട്ട്, ജുന്നസാന്ദ്ര, കെപിസിഎൽ ലേഔട്ട്, കസവനഹള്ളി, കൈകൊണ്ടരഹള്ളി, വിപ്രോ ജംക്‌ഷൻ തുടങ്ങി പ്ലക്കാർഡുകളുമേന്തി നാലു കിലോമീറ്ററോളം 200 ഓളം പേർ മാർച്ച് നടത്തി. ആയിരത്തോളം വീടുകളുള്ള രണ്ട് പ്രദേശങ്ങൾ കനത്ത മഴയിൽ വെള്ളത്തിനടിയിലായ താമസക്കാരെ വീടിനുള്ളിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി അതിനാൽ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.  

Read More

ഒരുതരത്തിലുള്ള അഴിമതിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

ബെംഗളൂരു: ഒരുതരത്തിലുള്ള അഴിമതിയും സംസ്ഥാന സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.”ഞങ്ങളുടെ സർക്കാർ അഴിമതി ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും സംരക്ഷിക്കുന്ന പ്രശ്നമില്ല,” മുഖ്യമന്ത്രി. അടുത്തിടെ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഓഫീസിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിനെക്കുറിച്ചും ബിബിഎംപി അഴിമതി റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “എസിബി അടുത്തിടെ ബിഡിഎ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. എസിബി സമർപ്പിച്ച റിപ്പോർട്ടിന്മേൽ ഞങ്ങൾ നടപടിയെടുക്കും. സത്യം പുറത്തുവരും.അഴിമതിയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ആരെയും സംരക്ഷിക്കുന്ന പ്രശ്നമില്ല മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  …

Read More

വടക്കൻ ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് ശേഷം വീണ്ടും കനത്ത മഴ

ബെംഗളൂരു : ഞായറാഴ്ച രാത്രി ശക്തമായ മഴയെ തുടർന്ന് വടക്കൻ ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും തെരുവുകൾ വെള്ളത്താൽ മൂടപ്പെട്ടതായി മുനിസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് മണിക്കൂറിലധികം, ബൃഹത് ബംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) കൺട്രോൾ റൂമിൽ വെള്ളക്കെട്ടിനെക്കുറിച്ച് പരാതിപ്പെടുകയും അടിയന്തര സഹായം തേടുകയും ചെയ്യുന്ന ദുരിതബാധിതരുടെ ഫോൺ കാലുകളാൽ നിറഞ്ഞു. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം പൗരന്മാർ കുറച്ച് സൂര്യപ്രകാശം കണ്ട സമയത്താണ് മഴ പെയ്തത്.കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ (കെഎസ്എൻഡിഎംസി) കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മഴ പെയ്തത് കെംപഗൗഡ വാർഡിലാണ്…

Read More