പ്രതിഷേധങ്ങൾക്കൊടുവിൽ മൾട്ടി ലെവൽ കാർ പാർക്കിങ് ഉദ്ഘാടനം ജനുവരിയിൽ

ബെംഗളൂരു: ഫ്രീഡം പാർക്കിൽ മൾട്ടി ലെവൽ കാർ പാർക്കിങ് സൗകര്യം ജനുവരിയിൽ ഉദ്ഘാടനം ചെയ്യും.500 ഇരുചക്രവാഹനങ്ങളും 550ലധികം നാലുചക്രവാഹനങ്ങളും ഇവിടെ ഉൾക്കൊള്ളും. 78 കോടി രൂപയുടെ പദ്ധതി 2015ൽ ആരംഭിച്ചു. 2017 ഓടെ ഇത് പൂർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും കാലതാമസം നേരിട്ടു.

പാറക്കെട്ടുകളിൽ സ്‌ഫോടനം നടത്താൻ അനുമതിയില്ലാത്തതും സമരവേദിയായി ഇടയ്ക്കിടെ സ്ഥലം പിടിച്ചടക്കിയതും കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് എല്ലാം കാലതാമസത്തിന് കാരണമായി.

  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

“ഫ്രീഡം പാർക്കിലെ പ്രതിഷേധ പരമ്പരയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. 2018-19 കാലയളവിൽ അവർ കുറഞ്ഞത് ഫ്രീഡം പാർക്കിൽ ഇരുപതിലധികം പ്രതിഷേധങ്ങൾ നടത്തിട്ടുണ്ടെന്ന് ബിബിഎംപി ഓഫീസർ പറഞ്ഞു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts