കുതിച്ചുയർന്ന് തക്കാളി വില ; കിലോയ്ക്ക് 100 രൂപ

ബെംഗളൂരു : നിർത്താതെ പെയ്യുന്ന മഴ സംസ്ഥനത്ത്, പ്രത്യേകിച്ച് ബെംഗളൂരുവിൽ, തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തി. മഴയെ തുടർന്ന് ആവശ്യത്തിന് പച്ചക്കറികൾ വിപണിയിൽ എത്താത്തതാണ് വില കുത്തനെ ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ 15 ദിവസമായി സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുകയാണ്. കൃഷിയിടങ്ങളിലെ പച്ചക്കറി വിളകൾ വെള്ളത്തിനടിയിലായി, മിക്കതും നശിക്കുകയും ചെയ്തു. പച്ചക്കറികളിലും പഴവർഗങ്ങളിലും മഴയുടെ ആഘാതം സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഹോർട്ടികൾച്ചർ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “മഴ കാരണം ഇപ്പോൾ വില ഉയർന്നു. 20-50 രൂപയുണ്ടായിരുന്ന…

Read More
Click Here to Follow Us