ബെംഗളൂരു: കർണാടകയിൽ ഏഴ് പുതിയ ഒമിക്‌റോൺ വേരിയന്റ് കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 38 ആയി ഉയർന്നെന്നു സംസ്ഥാന ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു,
പരിശോധനയിൽ പോസിറ്റീവ് ആയവർ:
- ഡൽഹിയിൽ നിന്ന് യാത്ര ചെയ്ത ബെംഗളൂരുവിൽ നിന്നുള്ള 76 വയസ്സുള്ള ഒരാൾ,
- യുഎഇയിൽ നിന്ന് വന്ന ബെംഗളൂരുവിൽ നിന്നുള്ള 30 വയസ്സുള്ള ഒരു സ്ത്രീ,
- സാംബിയയിൽ നിന്ന് വന്ന ബെംഗളൂരുവിൽ നിന്നുള്ള 63 വയസ്സുള്ള പുരുഷൻ.
- ഒരു യുണൈറ്റഡ് കിംഗ്ഡം യാത്രികന്റെ പ്രാഥമിക സമ്പർക്കം പുലർത്തിയിരുന്ന ബംഗളൂരുവിൽ നിന്നുള്ള 54 വയസ്സുകാരനും
- യുകെയിൽ നിന്ന് എത്തിയ ബംഗളൂരു സ്വദേശിയായ 21കാരൻ,
- ഡൽഹിയിൽ നിന്ന് വന്ന ബംഗളൂരു സ്വദേശിയായ 62കാരൻ,
- യുഎസിൽ നിന്ന് വന്ന ബംഗളൂരു സ്വദേശിയായ 15 വയസ്സുള്ള ആൺകുട്ടി
എന്നിവരാണ് രോഗം ബാധിച്ചതായി കണ്ടെത്തിയതെന്ന് സുധാകർ പറഞ്ഞു.
15 വയസുകാരൻ ഒഴികെയുള്ളവർ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ചവരിൽ നാല് പേർക്ക് കൊറോണ വൈറസ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങളുമുണ്ട്. ഇവരുടെ എല്ലാ പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളും ട്രാക്ക് ചെയ്യുകയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും കർണാടക ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Seven new cases of Omicron variant have been confirmed in Karnataka on 25-12-21.
1) 76 yr male, Bengaluru (Travelled from Delhi
2) 30 yr female, Bengaluru (Arrived from UAE)
3) 63 yr male, Bengaluru (Arrived from Zambia)
4) 54 yr male, Bengaluru (Primary contact of UK traveller)— Dr Sudhakar K (Modi ka Parivar) (@DrSudhakar_) December 25, 2021