ബെലഗാവി : സർക്കാർ വാഹനങ്ങൾ തകർത്തതിനെ തുടർന്ന് വടക്കൻ കർണാടക നഗരമായ ബെലഗാവിയിൽ രണ്ട് ദിവസത്തേക്ക് ഏർപ്പെടുത്തിയ നിരോധനാജ്ഞ ബുധനാഴ്ച രാത്രി വരെ നീട്ടി.
കന്നഡ, മറാത്തി ഭാഷാ വർഗീയവാദികൾ നടത്തുന്ന പ്രതിഷേധം അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയെ തുടർന്നാണ് ബുധനാഴ്ച രാത്രി വരെ നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്. യഥാക്രമം മറാത്തി, കന്നഡ പ്രതിമകളായ ശിവാജി മഹാരാജിന്റെയും സങ്കൊല്ലി രായണ്ണയുടെയും പ്രതിമകൾ അവഹേളിച്ചതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ സംഘർഷം നിലനിന്നിരുന്നു.
വെള്ളിയാഴ്ച, വടക്കൻ ബെംഗളൂരുവിൽ സ്ഥാപിച്ചിരുന്ന ശിവാജി മഹാരാജിന്റെ പ്രതിമയിൽ മഷി ഒഴിച്ച സംഭവത്തിൽ, പോലീസ് കേസെടുക്കുകയും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.