ബെംഗളൂരു: ബെലഗാവിയിലും ബെംഗളൂരുവിലും സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെയും ശിവാജിയുടെയും പ്രതിമകൾ അക്രമികൾ ലക്ഷ്യമിട്ടതിനെത്തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രമുഖ വ്യക്തിത്വങ്ങളെ ബഹുമാനിക്കാനും കിംവദന്തികൾക്ക് ചെവികൊടുക്കുന്നത് ഒഴിവാക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.
“ശിവാജി മഹാരാജ്, കിത്തൂർ റാണി ചെന്നമ്മ, സങ്കൊല്ലി രായണ്ണ എന്നിവർ രാജ്യത്തിന്റെ സ്വാതന്ത്രത്തിനും, രാജ്യത്തിന്റെ ഏകീകരണത്തിനുമായി പോരാടിയവരാണ് അവരുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നത് അപലപിക്കപ്പെടേണ്ടതാണെന്നും ബൊമ്മൈ പറഞ്ഞു.
ഞങ്ങളുടെ സർക്കാർ ഒരു അക്രമ പ്രവർത്തനങ്ങളും വെച്ചുപൊറുപ്പിക്കില്ലന്ന്മാത്രമല്ല ഇത് ഗൗരവമായി കാണുകയും അക്രമികളെ കർശനമായി നേരിടുകയും ചെയ്യും എന്ന് മുഖ്യമന്ത്രി പറഞ്ഞു, ശിവജിയുടെയും സങ്കൊല്ലി രായണ്ണയുടെയും പ്രതിമകൾ തകർത്ത കേസിൽ ബെലഗാവിയിൽ 27 പേരും ബെംഗളൂരുവിൽ 3 പേരും ഇതിനകം അറസ്റ്റിലായിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഭാഷാ രാഷ്ട്രീയത്തിന്റെ പേരിൽ നമ്മുടെ മഹത്തായ ദേശീയ നേതാക്കളെ ആരെയെങ്കിലും അപമാനിക്കുന്നത് അവരുടെ ദേശീയ മനോഭാവത്തിന് അപമാനമാണ്, അത് വെച്ചുപൊറുപ്പിക്കില്ല. കൂടാതെ കർണാടകയിൽ ക്രമസമാധാനം തകർക്കാൻ ഒരു കാരണവശാലും അക്രമികളെ അനുവദിക്കില്ല,എന്നും ബൊമ്മൈ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.