ബെംഗളൂരു: സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തന നിരോധന നിയമം അതികം വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. അടുത്ത നിയമസഭാ കൗൺസിൽ സമ്മേളനത്തിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കും എന്നാണ് സൂചന. വിവിധ മഠാധിപതിമാരിൽ നിന്നും ഉള്ള സമ്മർദത്തെ തുടർന്നാണി തീരുമാനം.
ഹിന്ദു ജനജാഗൃതി സമിതി കൺവീനർ മോഹനൻ ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക് തുടങ്ങിയ അൻപതോളം മഠാധിപതിമാർ നിയമം ഉടൻ നടപ്പിലാക്കണമെന്ന് സമ്മർദവുമായി മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. മതം മാറുന്നവർക്ക് പട്ടിക വിഭാഗം മറ്റു പിന്നോക്ക വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങളെല്ലാം നിഷേധിക്കണം എന്നും മഠാധിപതിമാർ ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങൾ ഈ നിയമം നടപ്പാക്കിയ സാഹചര്യം പഠിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ തീരുമാനത്തിനെതിരെ ക്രിസ്ത്യൻ മതമേലധ്യക്ഷർ പ്രതിഷേധവുമായി മുന്നോട് വരികയും ചെയ്തു. അനുമതിയില്ലാതെ എത്ര ക്രിസ്ത്യൻ പള്ളികൾ പ്രവർത്തിക്കുന്നു, മിഷനറി പ്രവർത്തനങ്ങൾ എവിടെയൊക്കെ തുടങ്ങിയ എന്നുള്ള കാര്യങ്ങൾ പരിശോധിക്കാനുള്ള സർവേ നടപടി ജില്ലാ ഭരണകൂടങ്ങൾ തുടങ്ങിയിരുന്നെങ്കിലും ഹൈക്കോടതിയിൽ ഇതിനെതിരെ ഹർജി നിലവിലുള്ളതിനാൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.