ബെംഗളുരു; സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം കുരുന്നുകൾ സ്കൂളിലേക്ക് മടങ്ങിയെത്തി. 2020 മാർച്ചിലാണ് സ്കൂളുകൾ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചത്.
സ്കൂളിലേക്കെത്തിയ വിദ്യാർഥികൾക്ക് പൂച്ചെണ്ടും മധുരവും നൽകി, ഏതാനും സ്കൂളുകളിൽ ബാൻഡ് മേളവും കുരുന്നുകളെ വരവേൽക്കാൻ തയ്യാറാക്കിയിരുന്നു.
മാസ്ക് ധരിച്ച്, സാമൂഹിക അകലം ഉറപ്പാക്കിയാണ് കുട്ടികൾ സ്കൂളിലെത്തിയത്. കൂട്ടുകാരെ ഏറെ നാളുകൾക്ക് ശേഷം കണ്ട കുട്ടികൾ ഏറെ സന്തോഷത്തിലാണ്.
കൂടാതെ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും ഇതോടെ ക്ലാസുകൾ പുനരാരംഭിച്ചു. സ്വകാര്യ സ്കൂളുകൾ ഭൂരിഭാഗവും ദീപാവലി അവധിക്ക് ശേഷമായിരിയ്ക്കും തുറക്കുക.
നവംബർ 2 മുതൽ കുട്ടികൾക്കായി ഉച്ച ഭക്ഷണവും സ്കൂളിൽ നിന്ന് നൽകാനാണ് തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.