ബെംഗളുരു; 16 വയസുകാരൻ മഠാധിപതി ആയതിൽ നിയമ തടസങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി അമിക്കസ് ക്യുറിയും സർക്കാരും .
ഉഡുപ്പി ഷിരൂർ മഠാധിപതിയായി 16 വയസുകാരനെ നിയോഗിച്ച സംഭവത്തിലാണ് തീരുമാനം. 18 വയസിൽ താഴെ ഉള്ളവരെ മഠാധിപതി ആക്കുന്നതുകൊണ്ട് ദോഷകരമായി യാതൊന്നുമില്ലെന്ന് കോടതിയെ സഹായിക്കാനായി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ.എസ്. എസ് നാഗാനന്ദ് വ്യക്തമാക്കി.
മഠങ്ങളിൽ പിന്തുടർച്ചക്കാരെ വാഴിക്കുന്ന രീതി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഭരണഘടനാപരമായ വിലക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര നടത്തിപ്പ് അവകാശമുള്ള അഷ്ട മഠങ്ങളിലൊന്നായ ഷിരൂർ മഠത്തിന്റെ അധിപനായി വേദനർധന തീർഥയെ നിയോഗിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയാണിത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.