പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു

ബെംഗളൂരു:  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനി (74) പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ 2 35ന് കാലം ചെയ്തു .

കാൻസർ ബാധിതയെ തുടർന്ന് 2019 മുതൽ ചികിത്സസിയിലായിരുന്നു. കാൻസർ ചികിത്സ തുടരുന്നതിനിടയിൽ കോവിഡ് ബാധിക്കുകയും തുടർന്ന് ന്യുമോണിയയും പിടിപെട്ടിരുന്നു,കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസതടസത്തെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമാണ് മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ.

പൗരസ്ത്യ ദേശത്തെ 91-ആമത്തെ കാതോലിക്കായും 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു ഇദ്ദേഹം. പൗരസ്ത്യ കാതോലിക്കോസ് എന്ന നിലയിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളായിരുന്നു.

തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ.ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ആഗസ്ത് 30-ന് ജനിച്ച അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര് പോൾ എന്നായിരുന്നു. പഴഞ്ഞി ഗവ.ഹൈസ്‌കൂളിൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഓർത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1972-ൽ ശെമ്മാശ പട്ടവും 1973-ൽ കശീശ സ്ഥാനവും സ്വീകരിച്ചു. 1982-ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്ക്കോപ്പയായി. 1985-ൽ മെത്രാപ്പൊലിത്തയും പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ സാരഥിയുമായി.

2006 ഒക്‌ടോബർ 12 ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വർഷത്തിനുശേഷം ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ 1-ന് പരുമല സെമിനാരിയിൽ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭാചരിത്രത്തിൽ പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പൊലിത്തയുമാണ്

കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചൊവ്വാഴ്ച (13/07/2021) നടത്തപ്പെടും.

ബാവയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി , കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ, ശ്രി രാഹുൽ ഗാന്ധി ,കേന്ദ്ര മന്ത്രിമാർ , ഗവർണർമാർ എന്നിവർക്കു പുറമേ രാഷ്ട്രിയ സാംസ്‌കാരിക സ്മൂഹിക മേഖലയിലെ നിരവധി പേര് അനുശോചനം അർപ്പിച്ചു.

കബറടക്ക വിവരങ്ങൾ

ഇന്നേ ദിവസം വൈകിട്ട് 07.00 മണിവരെ പരിശുദ്ധ പിതാവിന്‍റെ ഭൗതിക ശരീരം പരുമല പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.

വൈകുന്നേരം 07.00 മണിയോടെ പരുമല പള്ളിയില്‍ വിടവാങ്ങല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം രാത്രി 08.00 മണിയോടെ പരിശുദ്ധ പിതാവിന്‍റെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേയ്ക്ക് വിലാപയാത്രയായി കാവുംഭാഗം – മുത്തൂര്‍ – ചങ്ങനാശ്ശേരി വഴി ദേവലോകം അരമനയിലേയ്ക്ക് കൊണ്ടുപോകുന്നതാണ്.

രാത്രി09.00 മണിയോടെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവാ തിരുമേനിയുടെ ഭൗതിക ശരീരം ദേവലോകം അരമന ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം പൊതുദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.

ചൊവ്വാഴ്ച ദിവസം രാവിലെ 06.00 മണിക്ക് കാതോലിക്കേറ്റ് അരമന ചാപ്പലിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം 08.00 മണിയോടെ കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി, അരമന കോമ്പൗണ്ടില്‍ ക്രമീകരിച്ചിട്ടുള്ള പന്തലിലേയ്ക്ക് പരിശുദ്ധ ബാവാ തിരുമനസ്സിന്‍റെ ഭൗതിക ശരീരം മാറ്റുന്നതാണ്.

കബറടക്ക ശുശ്രൂഷയുടെ  ഭാഗമായ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകുന്നേരം 3.00 മണിയോടുകൂടി പ. ബാവാ തിരുമനസ്സിന്‍റെ ഭൗതിക ശരീരം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്‍റെ പരിശുദ്ധ മദ്ബഹായിലേയ്ക്ക് കൊണ്ടുവരുന്നതും ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് 05.00 മണിയോടുകൂടി ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിനോട് ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോട് ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്ക്കാരം നടത്തപ്പെടുന്നതാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us