ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഒഴിവുള്ള കോവിഡ് കിടക്കകളുടെയും ഐ.സി.യു. കിടക്കളുടെയും വിവരങ്ങൾ പങ്കുവെക്കുന്നതിന് പ്രത്യേക പോർട്ടൽ പ്രാബല്യത്തിൽ വന്നു.
പൊതുജനങ്ങൾക്ക് ഇപ്പോൾ ‘സെർച്ച് മൈ ബെഡ്’ ( https://searchmybed.com/#/p/public-portal ) എന്നു പേരിട്ടിരിക്കുന്ന പോർട്ടൽ പരിശോധിച്ച് ഒഴിവുള്ള കിടക്കകളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്.
പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്സിങ്ങ് അസോസിയേഷന്റെ (പി.എച്ച്.എ.എൻ.എ.) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പോർട്ടലിൽ ആശുപത്രികളിൽ ഒഴിവുള്ള കിടക്കകളുടെ എണ്ണത്തിനൊപ്പം ആശുപത്രിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും എത്തിച്ചേരാനുള്ള മാപ്പും നൽകുന്നുണ്ട്.
രോഗികൾക്ക് പോർട്ടലിൽ നൽകുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ ആശുപത്രി ജീവനക്കാരുടെ സഹായം ലഭ്യമാകും. പൂർണമായും സുതാര്യമായാണ് സെർച്ച് ബൈ ബെഡ് പ്രവർത്തിക്കുകയെന്ന് പി.എച്ച്.എ.എൻ.എ. അറിയിച്ചു.
നിലവിൽ 500 -ഓളം വൊളന്റിയർമാരാണ് പോർട്ടലിലേക്ക് തത്സമയം വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത് എന്ന് അധികൃതർ വെളിപ്പെടുത്തി.
നഗരത്തിൽ 500-ഓളം ആശുപത്രികളും നഴ്സിങ്ങ് ഹോമുകളും പി.എച്ച്.എ.എൻ.എ.യിൽ അംഗങ്ങളാണ്. ഈ ആശുപത്രികൾ മുഴുവൻ പോർട്ടലുമായി സഹകരിക്കും.
ആശുപത്രികൾക്ക് മുന്നിൽ കിടക്കകൾക്കുവേണ്ടി കാത്തുകിടക്കേണ്ട സാഹചര്യം പോർട്ടൽ വരുന്നതോടെ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.
സംഘടനയുടെ കീഴിലുള്ള എല്ലാ സ്വകാര്യ ആശുപത്രികളും നിർബന്ധമായും ഈ പോർട്ടലിൽ റെജിസ്ട്രർ ചെയ്ത് ഒഴിവുള്ള കിടക്കകളുടെ വിവരങ്ങൾ സമയാസമയം അപ്ഡേറ്റു ചെയ്യണമെന്നും കൂടാതെ ഈ വിവരങ്ങൾ ബി.ബി.എം.പി.യുടെ സിറ്റിസൻ ഹെല്പ് ഡെസ്ക് നോട്ടീസ് ബോർഡിൽ പതിപ്പിക്കണമെന്നും ബി.ബി.എം.പി. കമ്മീഷണർ സ്വകാര്യ ആസ്പത്രികൾക് നൽകിയ ഉത്തരവിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.