ബെംഗളൂരു : കർണാടക സർക്കാർ ഒരു കോടി ഡോസ് കോവിഷീൽഡ് വാക്സിൻ വിലയ്ക്കുവാങ്ങുന്നു.
400 കോടി രൂപ ചെലവിലാണിത്. ഇതിന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച അനുമതി നൽകി. 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് കുത്തിവെക്കാൻ വേണ്ടിയാണ് വാക്സിൻ വാങ്ങുന്നത്.
സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് കോവിഷീൽൽഡിന് ഈടാക്കുന്ന വില 400 രൂപയായി കഴിഞ്ഞദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് 400 കോടി രൂപ അനുവദിച്ചത്.
Karnataka will procure 1 Crore doses of COVID-19 vaccine as we begin to inoculate citizens between 18 to 44 years from May 1. ₹400 Crores has been earmarked for this in the 1st phase. I urge all those above 18 to register themselves for the vaccine starting from April 28.
— B.S. Yediyurappa (@BSYBJP) April 22, 2021
പൊതുവിപണിയിൽ വിൽക്കുന്നത് 600 രൂപ നിരക്കിലാണ്. ആദ്യഘട്ടമായാണ് സർക്കാർ ഇത്രയും ഡോസ് വാക്സിൻ വാങ്ങുന്നത്.
അതേസമയം, ഈ വാക്സിൻ സൗജന്യമായാണോ സബ്സിഡി നിരക്കിലാണോ യഥാർഥ വിലയ്ക്കാണോ ജനങ്ങൾക്ക് നൽകുകയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മേയ് ഒന്നുതുടങ്ങിയാണ് വാക്സിനേഷന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.