ബെംഗളൂരു: കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള തുടർ നടപടികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന റിപ്പോർട്ട് സാങ്കേതിക ഉപദേശക സമിതി ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.
“റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. എല്ലാ പാർട്ടികളിലെയും പ്രതിനിധികളും കാബിനറ്റ് സഹപ്രവർത്തകരുമായും നടത്തിയ വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും അദ്ദേഹം ഇതിൽ തീരുമാനം എടുക്കുക“, എന്നും മന്ത്രിപറഞ്ഞു.
“ബിബിഎംപി കമ്മീഷണറുമായി ഞാൻ ശ്മശാനത്തെ സംബന്ധിച്ചുള്ള വിഷയം ചർച്ചചെയ്തു. 14-15 കോവിഡ് മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഒറ്റ ശ്മശാനത്തിലേക്കാണ് അയച്ചത്. അതാണ് തിരക്ക്കിന് കാരണം“, എന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഗ്രാമീണ സേവനം നിർബന്ധമാണെന്ന എംബിബിഎസ് വിദ്യാർത്ഥികളുടെ കെഎംസി രജിസ്ട്രേഷൻ വിഷയത്ത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. “ചില വിദ്യാർത്ഥികൾ ഈ വിഷയത്തിൽ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ദുരവസ്ഥ ഞങ്ങൾ മനസ്സിലാക്കുന്നു, സർക്കാർ വിദ്യാർത്ഥികൾക്ക് അനുകൂലമായി തീരുമാനം എടുത്തിട്ടുണ്ട്. അവരെ റിക്രൂട്ട് ചെയ്യുന്നതുവരെ മറ്റെവിടെയെങ്കിലും ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്നു. നിയമ വകുപ്പിൽ നിന്നും ക്ലിയറൻസ് ലഭിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്“, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.