ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിക്ക് നടുവിലും അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്.
ദേശീയ എയ്റോസ്പേസ്, പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ബുധനാഴ്ച അവസാനിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 22,700 കോടിയിലധികം വരുമാനം(താൽക്കാലികവും ഓഡിറ്റുചെയ്യാത്തതും) രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചു.
കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും വിതരണ ശൃംഖലയെ (രാജ്യത്തിനകത്തും പുറത്തും) തടസ്സപ്പെടുത്തുകയും ചെയ്ത കോവിഡ് 19 മഹാമാരിയുടെ ഇടയിലാണ് ഈ നേട്ടം ഉണ്ടായത്, ” എന്ന് എച് എഎൽ പ്രസ്താവനയിൽ അറിയിച്ചു.
എച്ച്എഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ മാധവൻ, എച്ച്എഎല്ലിന്റെ സാമ്പത്തിക നേട്ടം മൂലം ഒരു ഇന്ത്യൻ കമ്പനിയായ എച് എ എൽ ന് 83 എൽസിഎ എംകെ–ഐഎയുടെ എക്കാലത്തെയും വലിയപ്രതിരോധ കരാർ നേടാനായി എന്ന് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.