ബെംഗളൂരു: ഇന്നലെ വൈകുന്നേരം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 4020741 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തു.
ഇതിൽ 316368 പേർ കർണാടകയിൽ നിന്നാണ്, രണ്ട് ദിവസം മുൻപ് വരെ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന കർണാടകയെ പിന്നാലാാക്കി 318735 കുത്തിവെപ്പ് നടത്തി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തി.
ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇന്നലെ വരെ പ്രതിരോധ കുത്തിവെപ്പ് എടുത്തത് 219871 പേരാണ്.
ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടിക താഴെ :