ന്യൂഡൽഹി: രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ചു. ഫെബ്രുവരി ഒന്നുമുതലാണ് തിയേറ്ററുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള ടിക്കറ്റ് ബുക്കിങ്ങും അനുവദിക്കും.
Starting Feb 1, full occupancy will be allowed in cinema halls while following all COVID-related protocols. Online booking of tickets will be encouraged. Detailed guidelines have been released today: Union Minister of Information and Broadcasting, Prakash Javadekar pic.twitter.com/qQO8jU91E6
— ANI (@ANI) January 31, 2021
കൊറോണയുടെ പശ്ചാത്തലത്തിൽ പത്ത് മാസത്തോളമായി അടച്ചിട്ട സിനിമാ തീയറ്ററുകളാണ് ഇപ്പോൾ പൂർണതോതിൽ തുറക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
തീയറ്ററുകളുടെ അടച്ചിടൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യം കണക്കിലെടുത്താണ് തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.
അതോടൊപ്പം ആരോഗ്യ വകുപ്പ് നൽകുന്ന കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.