മഴ പെയ്തില്ലെങ്കിൽ അത് കർണാടകയിൽ”വ്യവസായ”ത്തെ ബാധിക്കും; എന്നാൽ കേരളത്തിൽ വ്യവസായത്തെ ബാധിക്കില്ല… പഠിക്കാം ഒരു കന്നഡ വാക്ക്”വ്യവസായ”.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ചിലവാക്കുകളുടെ ഒരേ അർത്ഥമാണ് അതേ സമയം, ചില വാക്കുകൾക്ക് മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും വ്യത്യസ്ഥ അർത്ഥമാണ്, അങ്ങനെ ഉള്ള ഒരു കന്നഡ പദം ഇന്ന് പരിചയപ്പെടാം.

വ്യവസായ – വ്യവസായം എന്നതിന് മലയാളത്തിൽ അർത്ഥം “ഇൻഡസ്ട്രി” എന്നാണ്, വ്യവസായ ശാല, വ്യവസായി, വ്യവസായ അന്തരീക്ഷം, കുടിൽ വ്യവസായം, വ്യാവസായികം അങ്ങനെ നിരവധി പദങ്ങളും നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഈ “വ്യവസായ”മല്ല കന്നഡ (തമിഴിലേയും) വ്യവസായം. ഇവിടെ വ്യവസായ എന്ന വാക്കിനർത്ഥം കൃഷി (അഗ്രികൾചർ)എന്നാണ്, കൃഷി എന്ന വാക്കും കന്നഡയിൽ ഉപയോഗിക്കാറുണ്ട്.

ഓർക്കുക നാട്ടിലെ വ്യവസായികളല്ല ഇവിടത്തെ വ്യവസായികൾ ….

കർഷക സമരം ഒക്കെ നടക്കുകയല്ലേ കർഷകന് കന്നഡയിൽ ഉപയോഗിക്കുന്ന വാക്കുകൂടി ഓർത്തു വച്ചോളൂ. റെയ്ത്തർ എന്നാൽ കൃഷിക്കാർ അല്ലങ്കിൽ കർഷകർ.

ചില വാക്കുകൾ കൂടി…

വയൽ – (ഗദ്ദെ)

തോട്ടം – (തോട്ട)

കൃഷിഭൂമി – (കൃഷിസ്ഥല)

കാലി – കോഴി- മീൻ വളർത്തൽ – (ഹൈനുഗാരികെ)

വ്യവസായം – (കാർഘാനെ)

http://88t.8a2.myftpupload.com/archives/62282

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us