ബെംഗളൂരു: സംസ്ഥാനത്ത് ഒർഡിനൻസിലൂടെ നടപ്പായ ഗോവധ നിരോധന നിയമത്തിൽ ഗോസംരക്ഷകർക്ക് നൽകുന്ന നിയമസംരക്ഷണം സർക്കാർ പിൻവലിച്ചേക്കും.
ഗോവധ നിരോധന ബില്ലിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കർണാടക ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടിയതിന് പിന്നാലെയാണ് സർക്കാർ പിന്മാറ്റത്തിനൊരുങ്ങുന്നത്.
കന്നുകാലികളുമായി യാത്രചെയ്യുന്ന കർഷകരെയടക്കം തടയുകയും വിചാരണ ചെയ്യുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ കോടതി ജനുവരി 18നകം നിലപാട് വ്യക്തമാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
വിവാദ നിയമത്തിലെ ചില നിബന്ധനകൾ സർക്കാർ പുനഃപരിശോധിക്കുമെന്ന് നിയമമന്ത്രി ജെ.സി. മധുസ്വാമി വ്യക്തമാക്കി. പശുക്കളെ അറുക്കാൻ കൊണ്ടുപോവുന്നത് തടയുന്ന സാധാരണ ജനങ്ങൾക്ക് നിയമപിന്തുണയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഗോവധ നിരോധനത്തിൻറ പേരിൽ ഗുണ്ടാ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും നിയമമന്ത്രി വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.