ബെംഗളൂരു:ഏകദേശം രണ്ട് വര്‍ഷം മുന്‍പ് നഗരത്തിലെ എയറോ ഇന്ത്യ പ്രദര്‍ശനത്തിനിടെ പാര്‍ക്ക് ചെയ്തിരുന്ന 300 ല്‍ അധികം കാറുകള്‍ കത്തി നശിച്ച സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി യെലഹങ്ക പോലീസ്.
ഗ്രൌണ്ടിലെ തീപിടുത്തത്തിനു കാരണം ഒരു കാറിലെ എഞ്ചിന്‍ അമിതമായി ചൂടായത് ആണ് എന്ന് യെലഹങ്ക പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
അഗ്നിബാധ അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷണറെ വക്കണം എന്നാവശ്യപ്പെട്ട് റിട്ടയര്‍ വിംഗ് കമാണ്ടര്‍ ജി.ബി.അത്രിയും അഡ്വ: ഗീത മിശ്രയും സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
2019 ഫെബ്രുവരി 23 ന് നടന്ന തീപിടുത്തത്തില്‍ 277 കാറുകള്‍ പൂര്‍ണമായും 44 കാറുകള്‍ ഭാഗികമായും കത്തി നശിച്ചിരുന്നു.243 പേര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കി.
ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചുവടെ…
http://88t.8a2.myftpupload.com/archives/31036
http://88t.8a2.myftpupload.com/archives/31049
http://88t.8a2.myftpupload.com/archives/31057
http://88t.8a2.myftpupload.com/archives/31624
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.