“ഓളങ്ങൾ”സംഗീത ആൽബം പ്രകാശനം ചെയ്തു.

സമൂഹത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, ഒരു സംഘടനയാണ് ആസ്മാന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്.

എല്ലുകൾ പൊടിയുന്ന അസുഖവുമായി ജനിച്ച ധന്യ രവിയും  സംരംഭകനായ അജീഷ്  ആന്‍റോ ഡൊമിനിക്കും  സൈക്കോളജിസ്റ്റായ റോസ്മേരി ആന്‍റണിയും ചേര്‍ന്നാണ് ഈ ട്രസ്റ്റിന് രൂപം നല്‍കിയിട്ടുള്ളത്.

ഈ എൻ‌ജി‌ഒ സംഘടന, പ്രഥമവും പ്രധാനമായും അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കുന്നത് സാമൂഹിക അവബോധം വളർത്തുന്നതിനും വൈകല്യമുള്ള വ്യക്തികളുടെ (ഭിന്നശേഷിക്കാരുടെ) ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കലാകായിക കഴിവുകളുടെ പരിപോഷണം, ഉപജീവന മാര്‍ഗ്ഗം എന്നീ മേഖലകളില്‍ വേണ്ട സൗകര്യങ്ങള്‍ ഉറപ്പു വരുത്തി അവരെ പിന്തുണയ്ക്കുന്നതിനും അതുവഴി സ്വയംപര്യാപ്തത നേടിയ  വ്യക്തികളായും സ്വത്രന്ത ചിന്താഗതികളുള്ളവരായും അവരെ രൂപപ്പെടുത്തുന്നതിനുമാണ്.

2020 ഡിസംബര്‍ 3-ാം തീയതി, അന്തർദേശീയ ഭിന്നശേഷി (വൈകല്യ) ദിനത്തിൽ‌, ആസ്മാന്‍  ‘ഓളങ്ങള്‍ ‘ എന്ന പേരില്‍ ഒരു മ്യൂസിക്കല്‍ കവർ‌ ആൽബം പുറത്തിറക്കുന്നു. ഈ ആൽബത്തിലെ പാട്ടുകള്‍, സംഗീത ചക്രവര്‍ത്തി ഇളയരാജ സാറിന്‍റെ യൂട്യൂബ് ചാനലിലൂടെ ഡിസംബര്‍ 3-ാം തീയതി രാവിലെ 10 മണിക്ക് റിലീസ് ചെയ്തു.

ഈ  ഒരു പദ്ധതിയിലൂടെ സമൂഹത്തില്‍ ഒരു ചലനം സൃഷ്ടിക്കാനാണ്  (പ്രസ്ഥാനം ആരംഭിക്കാനാണ്)  ഞങ്ങൾ ശ്രമിക്കുന്നത് .

പ്രശസ്തരായ ചില താരങ്ങളും ‍ഞങ്ങളുടെ കൂടെ ഈ സംരംഭത്തില്‍ പങ്കു ചേരുന്നുണ്ട്.
ഈ ആൽബത്തില്‍ ഗാനങ്ങൾ ആലപിക്കുകയും പിന്നണിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർ, ഭിന്നശേഷിക്കാരായിട്ടുള്ളവരാണെങ്കിലും സംഗീതത്തോടുള്ള  അവരുടെ അഭിനിവേശത്തിന്‍റെ  അടിസ്ഥാനത്തിലാണ് അവരെ തിരഞ്ഞെടുത്തിട്ടുള്ളത്.

കോവിഡ്  പകർച്ചവ്യാധി കാരണം, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മികച്ച ഗുണനിലവാരത്തോടെ ഈ  മ്യൂസിക്കല്‍ കവറിന്‍റെ വീഡിയോ  റെക്കോർഡ്   ചെയ്തെടുക്കുന്നതില്‍ പരിമിതികളുണ്ടായിട്ടുണ്ട്. എല്ലാ പാട്ടിന്‍റെയും ഓഡിയോ റെക്കോർഡിംഗ് ഏറ്റവും മികച്ച രീതിയില്‍ സ്റ്റുഡിയോയില്‍ തന്നെയാണ് ചെയ്തത്.

ആദ്യമായി സ്റ്റുഡിയോ റെക്കോർഡിംഗിലൂടെ തങ്ങളുടെ പാട്ടുകള്‍ പാടാനായതിന്‍റെ ആവേശത്തിലായിരുന്നു അവരെല്ലാവരും.
എല്ലാവരെയും നമ്മുടെ ജീവിതത്തില്‍ ഉൾപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യവും, അപൂർണതകൾക്കിടയിലും നമ്മുടെ ജീവിതം എങ്ങനെ ആഘോഷിക്കാമെന്നതിന്‍റെ സാംഗത്യവും സമത്വസുന്ദരമായ ഒരു ജീവിതം എങ്ങനെ സാധിതമാക്കാമെന്നതിന്‍റെ സന്ദേശവും ഈ മ്യൂസിക്കല്‍ കവര്‍ വീഡിയോ നല്‍കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ഈ മ്യൂസിക്കല്‍ കവറിലെ എല്ലാ പാട്ടുകളും ആലപിച്ചിരിക്കുന്നതും അതിന്‍റെ ദൃശ്യാവിഷ്ക്കാരം നിര്‍വ്വഹിച്ചിരിക്കുന്നതും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭിന്നശേഷിക്കാരായ അനുഗൃഹീത കലാകാരന്മാരാണ്.

അവരോരുത്തരും സംഗീതത്തോട് വളരെയധികം അഭിനിവേശമുള്ളവരും എളിയ രീതിയില്‍  സംഗീതത്തെ  പ്രൊഫഷനായി സ്വീകരിച്ചിട്ടുള്ളവരുമാണ്. ‘ഓളങ്ങളി’ലെ ഗായകരിൽ  രണ്ടു പേർ കൊച്ചിയിൽ നിന്നുള്ളവരും  ഒരാൾ മലപ്പുറത്തു നിന്നുള്ളയാളുമാണ്.

ചെന്നൈയിൽ നിന്ന്  ഒരാളും  ഖാസിസാബാദ്, USA എന്നിവിടങ്ങളില്‍ നിന്ന്  ഓരോരുത്തരും ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us