ബെംഗളൂരു: കോവിഡ് കേസുകൾ കൂടിയാൽ കോളേജുകൾ വീണ്ടും പൂട്ടുമെന്ന് മന്ത്രി കെ. സുധാകർ അറിയിച്ചു.
വിദ്യാർഥികൾക്ക് കോവിഡ് വ്യാപിക്കുന്നത് തുടരുകയാണെങ്കിൽ മറ്റു മാർഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരും വിദ്യാർഥികളും ഇതുസംബന്ധിച്ച ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നവംബർ 17-നാണ് ബിരുദ, ബിരുദാനന്തരബിരുദ, എൻജിനിയറിങ് കോളേജുകൾ സംസ്ഥാനത്ത് തുറന്നത്. എന്നാൽ, വിദ്യാർഥികൾ ഭൂരിഭാഗവും കോളേജിലെത്താൻ മടിക്കുകയാണ്.
അതേസമയം, കോളേജുകൾ തുറന്നിട്ടും ബി.ബി.എം.പി.യിൽ കോവിഡ് ജോലി ഏർപ്പെടുത്തിയ മിക്ക അദ്ധ്യാപകർക്കും കോളേജുകളിൽ തിരികെ എത്താൻ സാധിച്ചില്ല.
Colleges in the state reopened for offline classes from Tuesday and students are trickling in but several teachers in government colleges continue to be on Covid duty with the BBMP and unable to come to campuses.https://t.co/rI9Nfog7cq
— Bangalore Mirror (@BangaloreMirror) November 22, 2020
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള പ്രത്യേകയോഗം ഇന്ന് ചേരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.