ബെംഗളൂരു: നഗരത്തിൽ കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജോലി ചെയ്ത ബി.എം.ടി .സി.ഡ്രൈവർമാർ കണ്ടക്ടർമാർ എന്നിവർക്കും അവരുടെറ്റ അടുത്ത ബന്ധുക്കൾക്കും ഒരു സർപ്രൈസ് സമ്മാനം.
മലയാളിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രമോട്ടറായ ബിഡദിയിലെ വണ്ടർലാ അമ്യൂസ്മെൻ്റ് പാർക്കിലേക്കുള്ള സൗജന്യ പാസാണ് ജീവനക്കാർക്കും അടുത്ത 3 ബന്ധുക്കൾക്കും ലഭിക്കുക.
മാർച്ച് – ഏപ്രിൽ മാസത്തിൽ ജോലി ചെയ്ത അനുയോജ്യരായവരെ കണ്ടെത്താൻ ബി.എം.ടി.സി.ഹെഡ് ഓഫീസിൽ നിന്നും എല്ലാ ഡിപ്പോകളിലേക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് നാമനിർദേശം നൽകേേണ്ടത്.
ഈ മാസം 11നാണ് ഇവർക്ക് അവസരം.
9 മാസത്തോളം പൂട്ടിയിട്ടതിന് ശേഷം നവംബർ 9 നാണ് വണ്ടർല തുറന്ന് പ്രവർത്തിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുന്നണിപ്പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, അറ്റൻറർമാർ, ഡെലിവറി എക്സിക്യൂട്ടീവ്സ്, പത്രാധിപർ, ആംബുലൻസ് ഡ്രൈവർമാർ, ബി.ബി.എം.പി, ബി.എം.ടി.സി എന്നിവർക്കാണ് ഈ മാസം 12 വരെ ക്ഷണിക്കാൻ ആണ് വണ്ടർലായുടെ പദ്ധതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.