കേരളാ-കർണ്ണാടക അന്തർസംസ്ഥാന പാതയിൽ ആംബുലൻസിനെയും വിടാതെ കൊളള സംഘം

ബെംഗളൂരു: കേരളാ-കർണ്ണാടക അന്തർ സംസ്ഥാന പാതയിൽ രാത്രി യാത്രക്കാരെ കൊളളയടിക്കുന്ന സംഘം സജീവമാകുന്നതിൻ്റെ അവസാന ഉദാഹരണമാണ് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവർ ഹനീഫിൻ്റെ മൊബൈലും പണവും തട്ടിയെടുക്കാൻ നടത്തിയ ശ്രമം.

പുലർച്ചെ രണ്ടരയോടെ സുൽത്താൻ ബത്തേരിയിൽനിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ആംബുലൻസ് നെഞ്ചങ്കോടിൻ്റെയും മൈസൂരിൻ്റെയും ഇടയിൽ വെച്ചാണ് രണ്ട് ബൈക്കിലും ഒരു മാരുതി സ്വിഫ്റ്റ് കാറിലും പിന്തുടർന്ന് തടഞ്ഞുനിർത്തി ഡ്രൈവറുടെ മൊബൈലും പണവും കൊളള അടിക്കാൻ ശ്രമിച്ചത്.

ഡ്രൈവർ ഹനീഫ് മനസ്സാനിദ്ധ്യം കൈവിടാതെ പ്രതികരിച്ചതിനാൽ പിടിച്ചുപറിക്ക് ഇരയാവാതെ തരനാരിഴക്ക് രക്ഷപ്പെട്ടു.

അക്രമികൾ ആംബുലൻസ് തടഞ്ഞുനിർത്തിയ ഉടനെ ഹനീഫ് എല്ലാ സൈറണും പ്രവർത്തിപ്പിച്ചു അതിനിടയിൽ പോലീസിനെ വിവരം അറിയിച്ചു വാഹനത്തിൻ്റെ നമ്പറും മൊബൈലിൽ പകർത്തി അൽപ നേരം കഴിഞ്ഞപ്പോൾ പോലീസ് വരുന്നത് കണ്ട അക്രമിസംഘം സ്ഥലം വിട്ടു.

പിന്നീട് മൈസൂർ പോലീസിൽ രേഖാമൂലം പരാതി നൽകിയാണ് ആംബുലൻസ് ബെഗളൂരുവിലേക്ക് മടങ്ങിയത് .

എഐകെഎംസിസി ബെഗളൂരു ഘടകം നേതാക്കൾ പ്രശ്നം ഗൗരവത്തിലെടുത്ത്
ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥരുമായ് ചർച്ചചെയ്ത് അക്രമിസംഘത്തെ നിയമത്തിന് മുന്നിലെത്തിക്കാനുളള ശ്രമത്തിലാണ്.

ആംബുലൻസിന് ഇതാണ് അവസ്ഥ എങ്കിൽ പൊതുജനങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങളുടെ സ്ഥിതി എന്താകും?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us