സര്‍ക്കാരിന് മനുഷ്യത്വം നഷ്ടമായി, മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെലഗാവിയിൽ കൊവിഡ് 19 ഭീതിയിൽ ആരും സഹായത്തിന് എത്താത്തതിനെ തുടർന്ന് 70 കാരന്റെ മൃതദേഹം വീട്ടുകാര്‍ ശ്മശാനത്തിൽ എത്തിച്ചത് സൈക്കിളിൽ. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കര്‍ണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനമായി ഡി.കെ. ശിവകുമാർ. Relatives of a 70-yr-old dead person in Kittur, Belagavi had to carry the body for cremation on a bicycle in heavy rains. CM @BSYBJP, where is your govt? Why was an ambulance not provided? This…

Read More

നഗരത്തിൽ നടന്ന കലാപക്കേസിൽ യു.എ.പി.എ., ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ സർക്കാർ തീരുമാനം

ബെംഗളൂരു: നഗരത്തിൽ നടന്ന കലാപക്കേസിൽ യു.എ.പി.എ., ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയും ഈ നിയമങ്ങളിലെ ശക്തമായ വകുപ്പുകൾ കൂടി ചുമത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. Karnataka govt decides to assess the damages caused to public & private property in the incidents of violence in KG Halli & DG Halli & recover the costs from the culprits.…

Read More

ചിങ്ങ മാസത്തിൽ മലയാളികൾക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ചിങ്ങ മാസത്തിൽ മലയാളികൾക്ക് ട്വിറ്ററിലൂടെ ആശംസകൾ നേർന്ന് പ്രധാനമന്ത്രി. As the month of Chingam commences, my greetings to everyone, especially my Malayali sisters and brothers. I pray that the coming year brings with it success, good health and prosperity for all. — Narendra Modi (@narendramodi) August 17, 2020 ട്വീറ്റ് വന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ നിരവധിപേർ പ്രധാനമന്ത്രിക്ക് മറുപടി ആശംസ നേർന്നു. ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച്…

Read More

തീരദേശ മേഖലയിൽ 21വരെ കനത്ത മഴയ്‌ക്ക് സാധ്യത, ഓറഞ്ച് അലർട്ട്; മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോയ നാലുപേർ മരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് തീരദേശ മേഖലയിൽ 21വരെ കനത്ത മഴയ്‌ക്ക് സാധ്യത. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബെലഗാവി, ധാർവാട്, കലബുർഗി എന്നിവിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. Coastal Karnataka to experience rain from Aug 17-21. Uttar Kannada, Udupi, Dakshina Kannada, Belgavi, Dharwad & Kalaburagi to receive heavy rain today, orange alert generated. North interior parts of the state to receive widespread rainfall…

Read More

ആശുപത്രി അധികൃതരുടെ പീഡനം മൂലമാണ് അതുൽ മരിച്ചതെന്ന് ബന്ധുക്കൾ

ബെംഗളൂരു: രണ്ടുവർഷമായി നഗരത്തിലെ സാഖ്റ വേൾഡ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു കൊല്ലം എഴുകോൺ എടക്കാട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരൻ. കഴിഞ്ഞ വെളളിയാഴ്ച രാവിലെ ജോലിക്കെത്തിയ അതുലിനെ പതിനൊന്നരയോടെ കോവിഡ് കെയർ ഐസിയുവിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നഴ്സുമാരുടെ സംഘടനയുടെ പ്രവർത്തനത്തിൽ സജീവമായിരുന്ന അതുലിനോട് ആശുപത്രി അധികൃതർക്ക് വിരോധമുണ്ടായിരുന്നുവെന്നും അതിനാൽ അധിക ജോലി അടിച്ചേൽപ്പിച്ച് അതുലിനെ ആശുപത്രി അധികൃതർ പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. അതുലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎ കർണാടക ഘടകം പ്രാദേശിക പോലീസിൽ പരാതി നൽകി.…

Read More

ഓണം സ്പെഷൽ;കർണാടക ആർ.ടി.സി.റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : കേരളത്തിലേക്കും തിരിച്ചുമുള്ള ഓണ സ്പെഷൽ സർവീസുകൾ കേരള ആർ.ടി.സി പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക ആർ.ടി.സിയും സ്പെഷൽ സർവീസുകൾക്കുള്ള റിസർവേഷൻ ആരംഭിച്ചു. ആഗസ്റ്റ് 24 മുതൽ ഉള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. https://m.ksrtc.in മുകളിൽ കൊടുത്ത വെബ് സൈറ്റിൽ നിന്നോ നഗരത്തിലെ വിവിധ ബുക്കിംഗ് കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് ഉറപ്പാക്കാം. കേരള സർക്കാറിൻ്റെ കോവിഡ് ജാഗ്രത പോർട്ടലിൽ റെജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ, പാസിൻ്റെ കോപ്പി കണ്ടക്ടറെ കാണിച്ചിരിക്കണം, പാസ് ഇല്ലെങ്കിൽ യാത്ര…

Read More

20 ലക്ഷത്തിന്റെ സ്വര്‍ണം മോഷണം പോയി;50 ലക്ഷത്തിന്റെ വസ്തുവകകള്‍ നശിച്ചു:കോൺഗ്രസ് എംഎൽഎ ശ്രീനിവാസ മൂർത്തി;സംഭവത്തിൽ 35 പേരെ കൂടി അറസ്റ്റ് ചെയ്തു.

ബെംഗളൂരു :ആഗസ്റ്റ് 11ന് രാത്രി നടന്ന അക്രമത്തിനിടെ 20 ലക്ഷത്തിന്റെ സ്വർണ്ണം മോഷണം പോയതായും 50 ലക്ഷത്തിന്റെ സ്വത്തുവകകൾ നശിപ്പിപ്പിക്കപ്പെട്ടതായും കോൺഗ്രസ് എംഎൽഎ ശ്രീനിവാസ മൂർത്തി. രണ്ട് തവണ എംഎൽഎ ആയിരുന്നിട്ടുള്ള ഇദ്ദേഹം പോലീസിന് സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഈ സംഭവത്തിൽ 35 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവർ 340 ആയെന്നും പൊലീസ് വ്യക്തമാക്കി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്ഐആറുകളാണ് ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്തത്. സർക്കാർ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും. കലാപത്തെക്കുറിച്ച് സെൻട്രൽ…

Read More

ഇന്ന് ബെംഗളൂരുവില്‍ 49 കോവിഡ് മരണം;കര്‍ണാടകയില്‍ ആകെ ടെസ്റ്റുകള്‍ 20ലക്ഷം കടന്നു;ആകെ കോവിഡ് കേസുകള്‍ 2.2 ലക്ഷത്തിന് മുകളില്‍;1.4 ലക്ഷം പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7040 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :124 ആകെ കോവിഡ് മരണം : 3947 ഇന്നത്തെ കേസുകള്‍ : 7040 ആകെ പോസിറ്റീവ് കേസുകള്‍ : 226966 ആകെ ആക്റ്റീവ് കേസുകള്‍ : 81512 ഇന്ന് ഡിസ്ചാര്‍ജ് : 6680 ആകെ ഡിസ്ചാര്‍ജ് : 141491 തീവ്ര…

Read More

ദക്ഷിണ കന്നഡയിൽനിന്നും കേരളത്തിലേക്കുള്ള റോഡും തുറന്നു

ബെംഗളൂരു: ദക്ഷിണ കന്നഡയിൽനിന്നും കേരളത്തിലേക്കുള്ള റോഡും തുറന്നു. കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് കേരളത്തിലേക്കുള്ള റോഡുകളിലിട്ട മൺകൂനകൾ ജില്ല ഭരണകൂടം നീക്കം ചെയ്തു. Roads connecting Dakshina Kannada district (Karnataka) to Kerala have been opened: District Deputy Commissioner. — ANI (@ANI) August 16, 2020 കാസർകോഡിൽ നിന്നും മംഗളൂരുവിലേക്ക് ജോലിക്കായി വന്നിരുന്ന നൂറുകണക്കിനാളുകൾ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചത്തിനെതിരെ ഏറെക്കാലമായി പ്രതിഷേതം അറിയിച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഓൺലൈൻ ക്യാംപൈനും തുടങ്ങിയിരുന്നു.

Read More

കണ്ണൂരിൽ നിന്നും നഗരത്തിലേക്ക് കേരള.ആർ.ടി.സി.സർവ്വീസ് നടത്തണം.

ksrtc BUSES

ബെംഗളൂരു : കണ്ണൂരിൽ നിന്നു തലശ്ശേരി വഴി നഗരത്തിലേക്ക് സർവീസ് തുടങ്ങാൻ ഒരുമ (ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് മലയാളീസ് ) കേരള ഗതാഗത മന്ത്രി എ.കെ.ശശീന്ദ്ര നോട് ഫോണിൽ അപേക്ഷിച്ചു. മന്ത്രി കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ കെ.എസ്.ആർ.ടി.സി എം ഡിക്ക് കത്തെഴുതാൻ മന്ത്രി തന്നെ ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിൽ നിന്നും കേരള ആർടിസി ബസ്സ് സർവീസ് നഗരത്തിലേക്ക് തുടങ്ങാൻ ഒരുമ നേരത്തെ തന്നെ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

Read More
Click Here to Follow Us