കോവിഡ് ബാധിതർക്ക് വീടുകളിൽ ചികിൽസ നേടുന്നതിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്ത്.

ബെംഗളുരു : കോവിഡ് ബാധിതർക്ക് വീടുകളിൽ ചികിത്സതേടുന്നതിനു പുതുക്കിയ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്.

സ്രവസാംപിൾ പോസിറ്റീവ് ആകുന്നതിനെ തുടർന്ന് വീടുകളിൽ ചികിത്സയിലിരിക്കുന്നവർക്ക് രോഗലക്ഷണമില്ലെങ്കിൽ 10 ദിവസത്തിനുശേഷം ചികിത്സ അവസാനിപ്പിക്കാം.


അവസാന 3 ദിവസം പനിലക്ഷണം തീരെയില്ലെന്ന് ഉറപ്പുവരുത്തണം.

അടുത്ത 7 ദിവസത്തേക്കു കൂടി വീടുകളിൽ ക്വാറന്റീനിൽ കഴിയേണ്ടിവരും.

തുടർന്ന് വീണ്ടുമൊരു സ്രവ പരിശോധനയുടെ ആവശ്യമില്ല.

വീടുകളിൽ ചികിത്സതേടാൻ അനുവദിക്കുന്നതിനു മുൻപ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥഥരോ, അംഗീകൃത സ്വകാര്യ ഏജൻസികളോ ഇവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയിരിക്കണം.

ടെലി കൺസൾട്ടിങ്ങിനുള്ള ഫോൺ സൗകര്യവും ഉറപ്പാക്കിയിരിക്കണം.

ഒരു സഹായിയും കൂടെയുണ്ടാകണം.
ഡോക്ടർമാരുമായി ഇവർ നിത്യവും ആരോഗ്യ വിവരം കൈമാറണം.

പൾസ് ഓക്സി മീറ്റർ, ഡിജിറ്റൽ തെർമോ മീറ്റർ, മാസ്കുകൾ,ഗ്ലൗസുകൾ തുടങ്ങിയവയും വീടുകളിൽ ഉറപ്പാക്കണം.

60 വയസ്സിനു മുകളിലുള്ളവരെയും മറ്റു ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരേയും വീടുകളിൽ കോവിഡ് ചികിത്സയിലിരിക്കാൻ അനുവദിക്കും.

സുരക്ഷിതമാണെന്നു ഡോക്ടർ ഉറപ്പ് വരുത്തണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us