സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; അണക്കെട്ടുകൾ തുറന്നു

ബെംഗളൂരു: തീരദേശ കർണാടകയിലും ദക്ഷിണ കർണാടകയിലെ വിവിധ ജില്ലകളിലും രണ്ടുദിവസമായി കനത്തമഴയാണ് പെയ്യുന്നത്. വൃഷ്ടിപ്രദേശങ്ങളിൽ കനത്തമഴ ലഭിച്ചതോടെ ഉത്തര കന്നഡയിലെ കാദ്രി അണക്കെട്ട്, എച്ച്.ഡി. കോട്ടയിലെ കബനി അണക്കെട്ട്, കുടകിലെ ഹാരംഗി അണക്കെട്ട് എന്നിവ തുറന്നു.

ഇവയുടെ സമീപപ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിച്ചിച്ചു. കബനി അണക്കെട്ടിൽനിന്ന് 44,700 ക്യുസക്സ് വെള്ളമാണ് തുറന്നുവിട്ടത്. 2284 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 2280 അടിയായതോടെയാണ് അണക്കെട്ട് തുറക്കാൻ അധികൃതർ തീരുമാനിച്ചത്.

സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴ ശക്തമാകുന്നതിനാൽ പുഴകൾക്കും അണക്കെട്ടുകൾക്കും സമീപം താമസിക്കുന്നവരെയും ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയും മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങൾ ജില്ലാഭരണകൂടങ്ങൾ ഒരുക്കിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us