ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുകയാണ്. ബെംഗളൂരുവിലെ അകെ ഉള്ള 198 വാർഡുകളിൽ 7 എണ്ണത്തിൽ ഒഴികെ ബാക്കി എല്ലാ വാർഡുകളിലും 50 ഇൽ ഏറെ ആക്റ്റീവ് കോവിഡ് കേസുകളുണ്ട്.
ബെംഗളൂരു സൗത്ത് സോണിൽ ആണ് കൂടുതൽ കേസുകളും ഉള്ളത്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ആയി നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാലിൽ ഒരു കോവിഡ് കേസ് വീതം സൗത്ത് സോണിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ബിലേക്കഹള്ളി, ടി ദാസറഹള്ളി, സുബ്രമണ്യനഗർ, നയന്തനഹള്ളി, ദേവരാജീവന ഹള്ളി, ലക്ഷ്മി ദേവി നഗർ, കുവെംപു നഗർ എന്നീ വാർഡുകൾ ആണ് 50 ഇൽ താഴെ ആക്റ്റീവ് കേസുകൾ ഉള്ളത്.
നഗരത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് ഈ വാർഡുകളിൽ താമസിക്കുന്ന 60 ശതമാനത്തോളം ആളുകളും. അവർ കൃത്യമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കുകയും ചെയ്യുന്നു എന്ന് ബി ബി എം പി യുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വളരെ കുറച്ചു വ്യാപാര സ്ഥാപങ്ങളും ചന്തകളും മാത്രമേ ഈ ഏഴ് വാർഡുകളിലും ഉള്ളത് അതിനാൽ തന്നെ ഇവിടേക്ക് എത്തുന്ന അന്യ സംസ്ഥാന യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്.
കൃത്യമായ വിവരങ്ങൾ ലഭ്യമല്ല എങ്കിലും അന്യസംസ്ഥാന യാത്രക്കാരുടെ വരവോടെ ആണ് നഗരത്തിൽ കോവിഡ് വ്യാപനം ഗണ്യമായി വർധിച്ചതെന്നാണ് ബി ബി എം പി യുടെ സംശയം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.