ബെംഗളൂരു നഗരത്തിൽ ഇന്നലെ 56 പേർ കോവിഡ് ബാധിച്ചു മരിച്ചു. 1267 പേർക്ക് കോവിഡ് ബാധിച്ചു. അകെ കോവിഡ് രോഗികളുടെ എണ്ണം 20000 ന് മുകളിൽ.
ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ 50 ന് മുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇന്നലെ 56 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്
. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 377 ആയി വർധിച്ചു.
ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും
1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1267 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 20969 ആയി വർധിച്ചു.
നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണവും ദിവസം തോറും വർധിച്ചു വരുന്നു. നിലവിൽ 317 രോഗികൾ നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികത്സയിൽ ഉണ്ട്.
ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ആശ്വാസകരമായ വർധനവുണ്ട് . ദിവസങ്ങൾക്ക് ശേഷം നഗരത്തിൽ 500 ന് മുകളിൽ പേർ രോഗമുക്തി നേടി. 664 പേരാണ് ഇന്നലെ രോഗ മുക്തി നേടിയത്. ഇതോടെ 4992 പേർ നഗരത്തിൽ അകെ രോഗമുക്തി നേടി.
ബെംഗളൂരു ജില്ലയിലെ ആക്റ്റീവ് രോഗികളുടെ എണ്ണവും വർധിച്ചു വരുകയാണ്. ആക്റ്റീവ് കേസുകളുടെ എണ്ണം 15000 കടന്നു. 15599ആക്റ്റീവ് രോഗികളാണ് നഗരത്തിൽ നിലവിലുള്ളത്.