ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ ഉയരുന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയോടെ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 6,95,306 ആയി ഉയർന്നു. 21,492 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
റഷ്യയിൽ 6,81,251 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തി.
ഇന്ത്യയിൽ 412 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 19,692 ആയി. 2,52,633 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 4,21,001 പേർ രോഗവിമുക്തരായി. രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്താന്‍ നിര്‍ദേശം നൽകി. ഉയര്‍ന്ന രോഗസാധ്യതയുള്ളവരില്‍ നിര്‍ബന്ധമായും റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്താനാണ് നിര്‍ദേശം. ഡല്‍ഹി ആരോഗ്യവകുപ്പിന്റേതാണ് ഉത്തരവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.