ബെംഗളൂരു : ലോക്ക് ഡൗൺ കാരണം എല്ലാ മേഖലക്കും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം.
കർണാടകയിലെ വിനോദസഞ്ചാര മേഖലക്കേറ്റ തിരിച്ചടി തുറന്നു പറഞ്ഞിരിക്കുകയാണ് ടൂറിസം മന്ത്രി സി.ടി.രവി.
ലോക്ക്ഡൗണിനെ തുടർന്നു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് 20000 കോടി രൂപയുടെ നഷ്ടം നേരിട്ടതായാണ് ടൂറിസം മന്ത്രി സി.ടി.രവി അറിയിച്ചത്.
ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ഇവിടങ്ങളിൽ 10% പോലും സന്ദർശകർ എത്തുന്നില്ല, ഇത് വൻ തിരിച്ചടിയാണ്.
കോവിഡ് നിയന്ത്രണവിധേയമായ
ശേഷം, സഞ്ചാരികളെ ആകർഷിക്കാൻ
പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.