നഗരത്തിൽ ക്വാറന്റൈൻ ലംഘനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന; നിയമനടപടികൾ ശക്തമാക്കി അധികൃതർ

ബെം​ഗളുരു; ന​ഗരത്തിൽ ക്വാറന്റൈൻ ലംഘനങ്ങൾ കൂടുന്നു, നഗരത്തിൽ ക്വാറന്റീനിൽ പ്രവേശിക്കുന്നവർ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്ന പ്രവണത കുത്തനെ വർധിക്കുന്നുവെന്ന് അധികൃതർ.

കൂടാതെ ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ ലോക്‌ഡൗൺ തുടങ്ങിയശേഷം ഇതുവരെ 1.31 ലക്ഷം പേർ ക്വാറന്റീൻ ലംഘിച്ചതായാണ് സർക്കാരിന്റെ കണക്ക്.

ഇതിൽ ഏറ്റവും കൂടുതൽ പേർ ക്വാറന്റീൻ ലംഘിച്ചത് ബെംഗളൂരുവിലാണ്- 58,832 പേർ. സംസ്ഥാനത്തെ ആകെ ക്വാറന്റീൻ ലംഘകരുടെ 44.86 ശതമാനമാനത്തോളമാണിത്.

എന്നാൽ മൈസൂരു, കലബുറഗി, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളിലാണ് ബെംഗളൂരുവിനുശേഷം ഏറ്റവും കൂടുതൽ പേർ ക്വാറന്റീൻ ലംഘിച്ചത്. 11,307 പേർ മൈസൂരുവിൽ ക്വാറന്റീൻ ലംഘിച്ചു, കലബുറഗിയിൽ 10,385 ആണ് ക്വാറന്റീൻ ലംഘിച്ചവരുടെ എണ്ണം. ദക്ഷിണ കന്നഡയിൽ 8256 പേരും ക്വാറന്റീൻ ലംഘിച്ചു.

ബെം​ഗളുരുവിൽ ക്വാറന്റീൻ ലംഘനത്തിൽ ഒട്ടേറെപ്പേർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്, ഇവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കൂടാതെ കഴിഞ്ഞദിവസം ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. പ്രദേശവാസികളെ ഉൾപ്പെടുത്തി ബൂത്ത് തലത്തിലാണ് സ്‌ക്വാഡ് രൂപവത്കരിച്ചിരുന്നു.

പ്രദേശവാസികളെ ഉൾപ്പെടുത്തി ബൂത്ത് തലത്തിലാണ് സ്‌ക്വാഡ് രൂപവത്കരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us